ബാങ്ക് നിക്ഷേപം എത്രയാണെങ്കിലും ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരു ലക്ഷം മാത്രം

HIGHLIGHTS
  • രണ്ട് ലക്ഷം വരെ ഇത് വര്‍ധിപ്പിച്ചേക്കാം എന്ന് വാര്‍ത്തകളുണ്ടായിരുന്നു
mobile money
SHARE


രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന തുക എത്രകണ്ട് വലുതാണെങ്കിലും ഇന്‍ഷൂറന്‍സ് കവറേജ് ഒരു ലക്ഷം രൂപ ആയിരിക്കുമെന്ന് ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍. നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്കുകള്‍ പ്രതിസന്ധിയിലാകുകയോ ലിക്വിഡേഷന്‍ നടപടിയിലേക്ക് പോവുകയോ ചെയ്താല്‍ വിവിധ അക്കൗണ്ടുകളിലായി ഡിപ്പോസിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന തുക എത്ര തന്നെയായാലും ഒരാള്‍ക്ക് പരമാവധി ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരു ലക്ഷം തന്നെയായിരിക്കുമെന്നാണ് ആര്‍ബി ഐ ഉപസ്ഥാപനമായ ഡി ഐ സി ജി സി വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇത് ഉയര്‍ത്താനുള്ള നടപടികളുണ്ടോ എന്ന ചോദ്യത്തിന് അതേ കുറിച്ച് വിവരമില്ലെന്നായിരുന്നു മറുപടി. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന  കൊമേര്‍ഷ്യല്‍ ബാങ്കുകള്‍,വിദേശ ബാങ്കുകളുടെ  ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍, പ്രാദേശിക ബാങ്കുകള്‍, ആര്‍ ആര്‍ ബി തുടങ്ങിയവയിലെ ഡിപ്പോസിറ്റുകളാണ് ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നത്.

ചർച്ചകൾ വിഫലം

മഹാരാഷ്ട്രയിലെ 11,000 കോടി നിക്ഷേപമുള്ള പി എം സി (പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട കോ ഓപ്പറേറ്റീവ് ബാങ്ക്)  ബാങ്ക് കടക്കെണിയിലായതോടെയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളടക്കമുള്ളവയുടെ നിക്ഷേപ ഇന്‍ഷൂറന്‍സ് സജീവ ചര്‍ച്ചയായത്. നിക്ഷേപത്തിന് നിലവിലുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ കൂട്ടണമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ബാങ്കിങ് രംഗത്ത് സജ്ജീവമായിരുന്നു. രണ്ട് ലക്ഷം വരെ ഇത് വര്‍ധിപ്പിച്ചേക്കാം എന്ന് വാര്‍ത്തകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട കോര്‍പ്പറേഷന്‍ നിലപാട് വ്യക്തമാക്കിയത്.

നിലവില്‍ മൊത്തം നിക്ഷേപത്തിന്റ 50 ശതമാനമാണ് കവറേജില്‍ പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് രണ്ട് ലക്ഷമാക്കി ഉയര്‍ത്തുന്നതോടെ 75 ശതമാനവും കവറേജിനുള്ളില്‍ വരുമെന്നായിരുന്നു വിലയിരുത്തല്‍. ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോപ്പറേഷ ( ഡി ഐ സി ജി എസ് ) നാണ് ഡിപ്പോസിറ്റുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നതിന് ചുമതലയുള്ള സ്ഥാപനം.1993 ലാണ് 30,000 രൂപയില്‍ നിന്നും ഇത് നിലവിലെ ഒരു ലക്ഷമായി ഉയര്‍ത്തിയത്. ഓരോ നൂറു രൂപയുടെ നിക്ഷേപത്തിനും 0.10 രൂപയാണ് ഡി ഐ സി ജി എസ് പ്രീമിയമായി വാങ്ങുന്നത്. 2005 ലാണ് ഇത് 0.08 ല്‍ നിന്ന് ഉയര്‍ത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA