10,000 രൂപയുടെ ഇടപാടിന് ആര്‍ ബി ഐ യുടെ പുതിയ ബദല്‍

HIGHLIGHTS
  • ബില്ലുകള്‍,സാധനങ്ങളുടെയും സേവനങ്ങളുടെയും ഇടപാടുകള്‍ ഇവയാണ് കൈകാര്യം ചെയ്യുക
card
SHARE

ആപ്പ് അധിഷ്ഠിത പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലേക്ക് ആര്‍ ബി ഐ യും. നിലവില്‍ പേ ടിഎം, ഗൂഗിള്‍ പേ തുടങ്ങിയവയെല്ലാം അടക്കിവാഴുന്ന മേഖലയിലേക്കാണ് ആര്‍ബി ഐ പുതിയ ബദല്‍ ഒരുക്കുന്നത്. പി പി ഐ(പ്രീ പെയ്ഡ് പെയ്മന്റ് ഇന്‍സ്ട്രൂമെന്റ്) ആപ്പിലൂടെ 10,000 രൂപയുടെ ഇടപാടുകള്‍ക്കുള്ള പെയ്‌മെന്റുകള്‍ നടത്താനാവും. ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം ലോഡ് ചെയ്യാവുന്ന ഡിജിറ്റല്‍ പെയ്‌മെന്റ് ആപ്പിലൂടെ ബില്ലുകള്‍,സാധനങ്ങളുടെയും സേവനങ്ങളുടെയും ഇടപാടുകള്‍ ഇവ മാത്രമാണ് കൈകാര്യം ചെയ്യാനാവുക. മൊബൈല്‍ വാലറ്റിലൂടെയും കാര്‍ഡായും പി പി ഐ സേവനം ലഭ്യമാണ്

ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആര്‍ ബി ഐ ഈ മാസമൊടുവില്‍ പുറത്തിറക്കും. നിലവില്‍ രാജ്യത്തെ  ഡിജിറ്റല്‍ പെയ്‌മെന്റ് കുത്തക യു പി ഐ (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഗൂഗിള്‍ പേ, പേടി എം മൊബി ക്വിക്ക് തുടങ്ങിയവയ്ക്കാണ്. കൂടാതെ ബാങ്കുകള്‍ക്ക് സ്വന്തം നിലയ്ക്കും ഇത്തരം ഡിജിറ്റല്‍ സംവിധാനമുണ്ട്. എച്ച് ഡി എഫ് സി ബാങ്കിന്റെ പേ സാപ്പ്, എസ് ബി ഐ യുടെ യോനോ ഇവ ഉദാഹരണം.

ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ക്കറ്റ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്‍ കുതിച്ച് ചാട്ടം നടത്തുമെന്നാണ് ഇതു സംബന്ധിച്ചുള്ള പഠനങ്ങള്‍ പറയുന്നത്. രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA