ജാഗ്രത! പൊതു സ്ഥലത്ത് മൊബൈല്‍ ചാര്‍ജിങ് വേണ്ട, പണനഷ്ടമാകും ഫലം

HIGHLIGHTS
  • പൊതു ചാർജിങ് സ്‌റ്റേഷനുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് പുതിയ വിവരം
mobile-phone-usage
representative image
SHARE

യാത്രയിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വിച്ച് ഓഫായാല്‍ എന്ത് ചെയ്യും? അത്യാവശ്യത്തിന് ആരെയെങ്കിലും ബന്ധപ്പെടാം എന്നു വച്ചാല്‍ നമ്പര്‍ ഓര്‍മയുണ്ടാവില്ല. ഇനി നമ്പര്‍ ഉണ്ടെങ്കില്‍ പോലും റെയില്‍വേ സ്‌റ്റേഷനോ ബസ് സ്റ്റാന്‍ഡോ എവിടെയുമാകട്ടെ പബ്ലിക് ടെലിഫോണ്‍ ബൂത്ത് കാണാന്‍ കിട്ടുകയുമില്ല. ഇത്തരം പൊതു സ്ഥലത്ത് വച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയാല്‍ പിന്നെയുളള ഏകമാര്‍ഗം അവിടെ തയ്യാറാക്കിയിട്ടുള്ള പൊതു ചാര്‍ജിങ് സ്റ്റേഷനില്‍ ഊഴമിട്ട് ചാര്‍ജ് ചെയ്യുക എന്നതാണ്. എന്നാല്‍ ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിങ്ങളുടെ ഡാറ്റയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുഴുവനും ചോര്‍ത്തിയാലോ?

ഈ ചാര്‍ജിങ് ഒട്ടും സുരക്ഷിതമല്ല

സംശയിക്കേണ്ട ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ മുന്നറിയിപ്പ് നല്‍കുന്നത്. മാല്‍വെയറുകള്‍ സ്മാര്‍ട്ട് ഫോണില്‍ കടന്നുകൂടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പൊതു ചാര്‍ജിങ്സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ രണ്ട് വട്ടം ആലോചിക്കണമെന്നാണ് എസ് ബി ഐ മുന്നറിയിപ്പ്. ഫോണില്‍ കയറിക്കൂടുന്ന ഇത്തരം മാല്‍വെയറുകളുടെ സഹായത്തോടെ ഹാക്കര്‍മാര്‍ പാസ് വേര്‍ഡ് അടക്കമുള്ള സകല ഡാറ്റയും ചോര്‍ത്തുമെന്നും ഇത് പണാപഹരണത്തിന് ഇടയാക്കുമെന്നുമാണ് ബാങ്ക് ഇടപാടുകാര്‍ക്ക്് മുന്നറിയിപ്പ് നല്‍കുന്നത്. ജൂസ് ജാക്കിങിലൂടെ അക്കൗണ്ട് വിവരങ്ങളും പണവും നഷ്ടപ്പെട്ടേക്കാമെന്നാണ് എസ് ബി ഐ പറയുന്നത്

എന്താണ് ജൂസ് ജാക്കിങ്

ഒന്നിലധികം ഡാറ്റാ കണക്ഷന്‍ കേബിളുകളുള്ള ചാര്‍ജിംഗ് പോര്‍ട്ടിലൂടെ നടത്തുന്ന ഒരു തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ഇത്. യു എസ് ബി വഴിയാണ് ഇത് ചെയ്യുന്നത്. മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോ ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ കണക്ട് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്, മറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്ന് ഡാറ്റകള്‍ ചോര്‍ത്തിയോ ആകും ഇതിന്റെ പ്രവര്‍ത്തനം. 

ഇത്തരം ഡാറ്റാ ചോര്‍ച്ചയില്‍ നിന്ന് സ്വയം രക്ഷപ്പെടണമെങ്കില്‍ പൊതു സ്ഥലത്തെ ചാര്‍ജിങ് സ്റ്റേഷനുകള്‍ പൂര്‍ണമായും ഒഴിവാക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA