ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശികയായ തുക ഉടമ അറിയാതെ അയാളുടെ അക്കൗണ്ടില്‍ നിന്ന് വസൂലാക്കാന്‍ ബാങ്കുകള്‍ക്കാവുമോ?  ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഇത്തരം ഒരു കേസ് കഴിഞ്ഞ ദിവസം തീര്‍പ്പാക്കി.

പലപ്പോഴും അക്കൗണ്ട് ഉടമയും ബാങ്കുകളും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയേക്കാവുന്നതാണ് ഈ പ്രശ്‌നം. താനറിയാതെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയായ 53,043.68 രൂപ എച്ച് ഡി എഫ് സി ബാങ്ക് വസൂലാക്കി എന്നതായിരുന്നു കേസിന് ആസ്പദമായ വിഷയം. 

അക്കൗണ്ടെടുത്തത് സെഞ്ചൂറിയന്‍ ബാങ്കില്‍

നേരത്തെ സെഞ്ചൂറിയന്‍ ബാങ്കില്‍ അക്കൗണ്ടുടമയായിരുന്ന അനിഷ് മുഞ്ജാള്‍ ആണ് പരാതിക്കാരന്‍. ഈ ബാങ്ക് 2008 ല്‍ എച്ച് ഡി എഫ് സി ബാങ്ക് ഏറ്റെടുത്തിരുന്നു. പിന്നീട് എച്ച് ഡി എഫ് സി ബാങ്കില്‍ നിന്ന് പരാതിക്കാരന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കുകയും ചെയ്തു. ഈ കാര്‍ഡിലെ  കുടിശികയാണ് ബാങ്ക് ഈടാക്കിയത്. ബാങ്കിന്റെ ഈ നടപടിക്കെതിരെ ജില്ലാ തര്‍ക്കപരിഹാര കമ്മീഷന്‍ മുഞ്ജാളിന് അനുകൂലമായി വിധിച്ചു. എന്നാല്‍ ബാങ്ക് സംസ്ഥാന കമ്മീഷനില്‍ അപ്പില്‍ നല്‍കി. അവിടെയും ബാങ്കിന്റെ വാദം പൊളിഞ്ഞു. പിന്നീടാണ് ദേശീയ കമ്മീഷനില്‍ ഈ ഉത്തരവുകളെ ചോദ്യം ചെയ്തുകൊണ്ട് ബാങ്ക് അപ്പീല്‍ നല്‍കിയത്.

ബാങ്കിന് ന്യായമുണ്ട്

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുമ്പോഴുള്ള 'ടേംസ് ആന്‍ഡ് കണ്ടീഷ'ന്റെ ആറാം അനുച്ഛേദമനുസരിച്ച് കുടിശിക വന്നാല്‍ ഉടമയെ അറിയിക്കാതെ തന്നെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബാങ്കിന്് തുക ഈടാക്കാമെന്ന് വ്യവസ്ഥയുണ്ടെന്നും അതുകൊണ്ട് എച്ച് ഡി എഫ് സി ബാങ്കിന് അതിന് നിയമപരമായ അധികാരമുണ്ടെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ക്രെഡിറ്റ് കാര്‍ഡ് നല്‍കുമ്പോള്‍ തന്നെ അങ്ങനെയൊരു ചട്ടമുള്ളതിനാല്‍ കുടിശികയായ 53,043.68 രൂപ വസൂലാക്കിയതിന് എച്ച് ഡി എഫ് സി ബാങ്കിന് ന്യായമമുണ്ടെന്നും കമ്മീഷന്‍  വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com