ഡിജിറ്റല്‍ ഇടപാടിന് ഇനി റിസർവ് ബാങ്കിന്റെ പിപിഐ

HIGHLIGHTS
  • മാസ പരിധി 10,000 രൂപ
digital
SHARE

ഇനി ഡിജിറ്റല്‍ പേമെന്റിനായി പുതിയ ഒരു മാര്‍ഗം കൂടി  ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രമെന്റ് (പിപിഐ) അവതരിപ്പിച്ചു.പിപിഐ ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ മാത്രമെ  ഉപയോഗിക്കാന്‍ കഴിയു, ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമല്ല. ഡിജിറ്റല്‍ പേമെന്റിന് വേണ്ടി ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും പിപിഐയിലേക്ക്  പണം ഇടാം.

ബാങ്കുകള്‍, നിലവിലുള്ള ബാങ്ക് ഇതര പിപിഐ കമ്പനികള്‍ എന്നിവ വഴി  ഈ പേമെന്റ് സംവിധാനം ലഭ്യമാകും.
ഉപയോക്താക്കള്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുതിയ പിപിഐ ഇഷ്യു ചെയ്യുന്നത് . ചെറിയ മൂല്യത്തിലുള്ള ഡിജിറ്റല്‍ പേമെന്റുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പുതിയ പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രമെന്റ് ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്.

പിപിഐയുടെ സവിശേഷതകള്‍

∙ ഒരു മാസം പിപിഐയില്‍ ലോഡ് ചെയ്യുന്ന തുക 10,000 രൂപയില്‍ കൂടരുത്
∙ അതുപോലെ ഒരു സാമ്പത്തിക വര്‍ഷം ലോഡ് ചെയ്യുന്ന തുക 1,20,000 രൂപയില്‍ കൂടരുത്.
∙ പിപിഐയില്‍ ഏത് സമയത്തും അവശേഷിക്കുന്ന തുക 10,000 രൂപയില്‍ കൂടാന്‍ പാടില്ല.
∙ ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ മാത്രമെ ഉപയോഗിക്കാവു.
∙ ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമാവില്ല.
∙ പിപിഐ ഏത് സമയത്തും ക്ലോസ് ചെയ്യാന്‍ അനുവദിക്കും.
∙ ക്ലോസ് ചെയ്തതിന് ശേഷം പിപിഐയില്‍ അവശേഷിക്കുന്ന തുക സ്രോതസിലേക്ക്  തിരികെ കൈമാറുകയും ചെയ്യും.
∙ ഉപഭോക്താവിന്റെ സ്ഥിരീകരിച്ച മൊബൈല്‍ നമ്പര്മായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും മാത്രമെ പിപിഐയിലേക്ക് പണം ലോഡ് ചെയ്യാന്‍ കഴിയു.  
∙ പിപിഐയില്‍ കിടക്കുന്ന തുകയ്ക്ക് പലിശ ലഭിക്കില്ല.തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA