ADVERTISEMENT

രാജ്യത്ത് എടിഎം തട്ടിപ്പുകള്‍ പെരുകുന്നതിന് തടയിടാന്‍ എസ്ബിഐ പുതിയ പദ്ധതി നടപ്പാക്കുന്നു. എടിഎമ്മിലൂടെ വന്‍ തോതില്‍ തട്ടിപ്പുകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരത്തിന് എസ്‌ബിഐ ഒരുങ്ങുന്നത്. 2020 ജനുവരി ഒന്നിന് രാജ്യവ്യാപകമായി പദ്ധതി പ്രാബല്യത്തില്‍ വരും.

സുരക്ഷാ വല
 
എടിഎം ഇടപാട് കുറ്റമറ്റതാക്കാന്‍ ഒടിപി(വണ്‍ ടൈം പാസ് വേര്‍ഡ്) സംവിധാനമാണ് രാജ്യത്തെ മുന്‍നിര ബാങ്ക് ഏര്‍പ്പെടുത്തുന്നത്. അതായത് കാര്‍ഡ് ഉപയോഗിച്ച് പണം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍ നല്‍കേണ്ടി വരും. ഒടിപി അധിഷ്ഠിതമാണ് പണം പിന്‍വലിക്കലെങ്കില്‍ ഹാക്കര്‍മാര്‍ക്ക്് പണി എളുപ്പമല്ല. അക്കൗണ്ടുടമയുടെ റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കിയാലല്ലാതെ പണം പിന്‍വലിക്കാനാവില്ല എന്നതിനാല്‍ ഇവിടെ ഉടമ അറിയാതെയുള്ള ഇടപാട് അസാധ്യമാണ്. ജനുവരി ഒന്നു മുതല്‍ രാജ്യത്തെമ്പാടുമുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ ഈ സംവിധാനം നിലവില്‍ വരുമെന്ന് ബാങ്കിന്റെ ട്വിറ്ററില്‍ പറയുന്നു. രാത്രി എട്ടിനും പുലര്‍ച്ചെ എട്ടിനും ഇടയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

10,000 രൂപയ്ക്ക് മുകളില്‍

10000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരിക്കും ഈ സുരക്ഷാ വല. എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷിനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പരിരക്ഷ ലഭിക്കില്ല. ആ നിലയ്ക്ക് ഹാക്കര്‍മാര്‍ക്ക് സാധ്യത അവശേഷിക്കുന്നതfനാല്‍ എല്ലാ ബാങ്കുകളും ഈ സംവിധാനം ഭാവിയില്‍ കൊണ്ടുവന്നേയ്ക്കും.

എന്തു ചെയ്യണം

പുതിയ സംവിധാനത്തില്‍ പണം പിന്‍വലിക്കുന്നതിന് എടിഎം മെഷിനില്‍ കാര്‍ഡ് നിക്ഷേപിച്ചതിന് ശേഷം ഇന്‍സ്ട്രക്ഷന്‍ അനുസരിച്ച് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ അടിച്ച് കൊടുത്ത് പണം കൈപ്പറ്റാം. ഫോണ്‍ കൈയ്യിലുണ്ടെന്നും സ്വിച്ച് ഓഫ് അല്ലെന്നും ഇടപാടുകാരന്‍ ഉറപ്പു വരുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com