എസ്ബിഐ പലിശ നിരക്ക് വീണ്ടും കുറയ്ക്കുന്നു, പുതിയ നിരക്ക് 7.8 ശതമാനം

HIGHLIGHTS
  • ഈ സാമ്പത്തിക വര്‍ഷം എട്ട് പ്രാവശ്യം എം സി എല്‍ ആറില്‍ ബാങ്ക് കുറവ് വരുത്തി
money 845
SHARE

പുതുവര്‍ഷത്തില്‍ പുതുക്കിയ പലിശ നിരക്കുമായി രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ. ജനുവരി ഒന്നുമുതല്‍ എക്‌സ്റ്റേണല്‍ ബഞ്ച് മാര്‍ക്ക് അധിഷ്ഠിത ലോണുകളുടെയെല്ലാം പലിശ നിരക്ക് നിലവില 8.05 ശതമാനത്തില്‍ നിന്ന് 7.8 ശതമാനത്തിലേക്ക് താഴും. ഈ അടിസ്ഥാനത്തില്‍ വായ്പയെടുത്തിട്ടുള്ള എം എസ് എം ഇ (സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) ലോണുകളുടെ പലിശയും 25 ബേസിസ് പോയിന്റ് കുറയും. അതായത് കാല്‍ ശതമാനം. പുതു വര്‍ഷത്തിലെടുക്കുന്ന പുതിയ ലോണുകള്‍ക്ക് പലിശ നിരക്ക് 7.9 ശതമാനമായിരിക്കും തുടങ്ങുക. നിലവില്‍ ഇത് 8.15 ശതമാനമാണ്.

ഇ ബി ആര്‍ നിരക്ക്

ബാങ്കുകള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ എക്‌സേറ്റണല്‍ ബഞ്ച് മാര്‍ക്ക് അധിഷ്ഠിത നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കണമെന്നാണ് ആര്‍ ബി ഐ ചട്ടം. റിപ്പോനിരക്കിലെ വ്യത്യാസം കൃത്യമായി ഇടപാടുകാര്‍ക്ക്് ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്. ആര്‍ ബി ഐ യുടെ റിപ്പോ നിരക്കുമായി എസ് ബി ഐ നിരക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇത് 5.15 ശതമാനമാണ്. റിപ്പോ നിരക്കിനോടൊപ്പം 265 ബേസിസ് പോയിന്റും (100 ബേസിസ് പോയിന്റ = ഒരു ശതമാനം) കൂട്ടിയാണ് നിരക്ക്് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബറില്‍ ആര്‍ ബി ഐ  25 ബേസിസ് പോയിന്റ് റിപ്പോയില്‍ കുറവ് വരുത്തിയിരുന്നു.

നേരത്തെ എംസി എല്‍ ആര്‍ അധിഷ്ഠിത നിരക്കില്‍ എസ് ബി ഐ 10 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. ഡിസംബര്‍ 10 മുതല്‍ ആ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഈ സാമ്പത്തിക വര്‍ഷം എട്ട് പ്രാവശ്യമാണ് എം സി എല്‍ ആറില്‍ ബാങ്ക് കുറവ് വരുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA