ADVERTISEMENT

ഐആര്‍സിടിസി എസ്‌ബിഐയുമായി ചേര്‍ന്ന്‌ പുതിയ ഐസിആര്‍സിടിസി എസ്‌ബിഐ പ്രീമിയര്‍ കാര്‍ഡ്‌ ലഭ്യമാക്കുന്നു. ട്രെയ്‌ന്‍ ടിക്കറ്റ്‌ ബുക്കിങിന്‌ 10 ശതമാനം വരെ കാഷ്‌ബാക്ക്‌, കോംപ്ലിമെന്ററി ഇന്‍ഷൂറന്‍സ്‌ തുടങ്ങി വിവിധ ആനുകൂല്യങ്ങളാണ്‌ പുതിയ കാര്‍ഡ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. ഐആര്‍സിടിസി എസ്‌ബിഐ പ്രീമിയര്‍ കാര്‍ഡ്‌ ഉപയോക്താക്കള്‍ക്ക്‌ ആദ്യ 60 ദിവസങ്ങളില്‍ 2,000 രൂപ ചിലവഴിക്കുകയാണെങ്കില്‍ ബുക്ക്‌ മൈ ഷോയില്‍ നിന്നും 500 രൂപ മൂല്യം വരുന്ന മൂവി വൗച്ചര്‍, ആദ്യ വാര്‍ഷിക ഫീസില്‍ 1,500 ബോണസ്‌ റിവാര്‍ഡ്‌ പോയിന്റുകള്‍ അല്ലെങ്കില്‍ 1,500 രൂപ ലഭിക്കും.. യോഗ്യമായ ഇടപാടിനെ തുടര്‍ന്ന്‌ 45 ദിവസത്തിനകം ബോണസ്‌ റിവാര്‍ഡ്‌ പോയിന്റ്‌ ഐആര്‍സിടിസി എസ്‌ബിഐ പ്ലാറ്റിനം കാര്‍ഡ്‌ അക്കൗണ്ടില്‍ ക്രഡിറ്റ്‌ ആകും.

ഐആര്‍സിടിസി എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍

1. ഐആര്‍സിടിസി എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ www.irctc.co.in വെബ്‌സൈറ്റില്‍ നിന്നും എസി 1, എസി 2, എസി 3, എസി ചെയര്‍കാര്‍ ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം കാഷ്‌ ബാക്ക്‌ ലഭ്യമാക്കും. air.irctc.co.in വെബ്‌സൈറ്റില്‍ നിന്നും ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോഴും ecatering.irctc.co.in. വഴി ഭക്ഷണം വാങ്ങുമ്പോഴും 5 ശതമാനം കാഷ്‌ബാക്ക്‌ ലഭിക്കും.

2. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ ഗേറ്റ്‌ വെ ചാര്‍ജുകള്‍ ഒഴിവാക്കും. അതിനാല്‍ ഐആര്‍സിടിസി എസ്‌ബിഐ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോക്താക്കള്‍ക്ക്‌ www.irctc.co.in വഴി ട്രെയ്‌ന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോഴും അതുപോലെ air.irctc.co.in. വഴി ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോഴും 1.8 ശതമാനം ട്രാന്‍സാക്ഷന്‍ ചാര്‍ജ്‌ ലാഭിക്കാന്‍ കഴിയും.

3. വര്‍ഷം 50,000 രൂപ യാത്ര ചെലവിനായി വിനിയോഗിക്കുകയാണെങ്കില്‍ 2,500 ബോണസ്‌ റിവാര്‍ഡ്‌ പോയിന്റും വര്‍ഷം ഒരു ലക്ഷം രൂപ യാത്രക്ക്‌ ചെലവഴിക്കുകയാണെങ്കില്‍ 5,000 ബോണസ്‌ പോയിന്റും ഉപഭോക്താക്കള്‍ക്ക്‌ നേടാം.

4. പത്ത്‌ ലക്ഷം രൂപയുടെ വരെ കോംപ്ലിമെന്ററി റെയില്‍ അപകട ഇന്‍ഷൂറന്‍സ്‌, 50 ലക്ഷം രൂപയുടെ വരെ വിമാന അപകട ഇന്‍ഷൂറന്‍സ്‌ , എന്നിവ ഉള്‍പ്പടെ കോംപ്ലിമെന്ററി ഇന്‍ഷൂറന്‍സ്‌ കവറേജും ലഭ്യമാക്കും. തട്ടിപ്പിനെ തുടര്‍ന്നുണ്ടാകുന്ന ബാധ്യതയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി ഒരു ലക്ഷം രൂപയുടെ പരിരക്ഷയും ഇതോടൊപ്പം ലഭ്യമാക്കുന്നുണ്ട്‌.

5. 1,499 രൂപയുടെ പ്രവേശന ഫീസ്‌ അഥവ ഒറ്റത്തവണ ഫീസ്‌ , 1,499 രൂപയുടെ വാര്‍ഷിക ഫീസ്‌ ഉണ്ടായിരിക്കും. ആഡ്‌-ഓണ്‍ ഫീസ്‌ ഉണ്ടായിരിക്കില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com