കൈയ്യില്‍ റുപ്പേ കാര്‍ഡുണ്ടോ; 40 ശതമാനം കാഷ് ബാക്ക്, മാസം 16,000 രൂപ ലാഭം

HIGHLIGHTS
  • വിദേശ വിനോദയാത്രക്കാർക്കിടയിൽ കാർഡ് പ്രിയങ്കരമാക്കും
rupay-card
SHARE

ഇടപാടുകളുടെ 40 ശതമാനം കാഷ് ബാക്ക് കേട്ടുകേൾവി പോലുമില്ലാത്തതാണ്. എന്നാല്‍ ഇത് യാഥാര്‍ഥ്യമാകുന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ റുപ്പേ കാര്‍ഡിന് പ്രഖ്യാപിച്ചിരിക്കുന്നത് 40 ശതമാനം കാഷ് ബാക്ക് ഓഫറാണ്. റുപ്പേ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് ഇങ്ങനെ  ഒരു മാസം 16000 രൂപ വരെ ലാഭിക്കാം.

റുപ്പേയുടെ അന്തര്‍ദേശീയ കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് എന്‍ പി സി ഐ ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. യു എ ഇ,അമേരിക്ക, ശ്രീലങ്ക, ബ്രിട്ടണ്‍, സ്‌പെയിന്‍,സ്വിറ്റ്‌സര്‍ലണ്ട്,തായ് ലണ്ട് എന്നീ രാജ്യങ്ങളില്‍ പി ഒ എസ് (പോയിന്റ് ഓഫ് സെയില്‍) ഇടപാട് നടത്തുമ്പോഴാണ് ഇത്രയും വലിയ തുക ഉപഭോക്താവിന് ആനുകൂല്യമായി തിരികെ ലഭിക്കുന്നത്. അതായിത് ഈ രാജ്യങ്ങളില്‍ റുപ്പേ കാര്‍ഡുപയോഗിച്ചുള്ള ഇടപാടിന്റെ 40 ശതമാനം.

ആര്‍ക്കൊക്കെ ആനുകൂല്യം

വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്വന്തം കാര്‍ഡിന്റെ പ്രചാരം വര്‍ധിപ്പിക്കുക ഇതിന്റെ പ്രധാന ലക്ഷ്യമാണ്. റുപ്പേ ഇന്റര്‍നാഷണല്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയുളള 'റുപ്പേ ട്രാവല്‍ ടെയ്ല്‍സ് കാമ്പയി'ന്റെ ഭാഗമായിട്ടാണ് ഈ ആനുകുല്യം. റുപ്പേ ഇന്റര്‍ നാഷണല്‍ കാര്‍ഡുകള്‍ സ്വീകരിക്കുന്ന വിദേശത്തെ കച്ചവടസ്ഥാപനങ്ങളില്‍ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. റുപ്പേ ഖ്യാതി വര്‍ധിപ്പിക്കുന്നതിനോടൊപ്പം  വിനോദയാത്രകരുടെ ഇടയില്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിന്റെ ഭാഗം കൂടിയാണിത്.
 

റുപ്പേ കാര്‍ഡിനായി ചെയ്യേണ്ടത്


വിദേശ യാത്രയയ്ക്ക് അനുയോജ്യമായ വിധത്തില്‍ അന്തര്‍ദേശീയ സാമ്പത്തിക ഇടപാട് നടത്താവുന്ന കാര്‍ഡുകള്‍ക്ക് വേണ്ടി അതത് ബാങ്കുകളില്‍ ബന്ധപ്പെടാം. നെറ്റ് ബാങ്കിംഗ്,മൊബൈല്‍ ബാങ്കിംഗ് വഴിയും ഈ സൗകര്യം ലഭ്യമാകും. ചുരുങ്ങിയത് 1,000 ഇന്ത്യന്‍ രൂപയുടെ പര്‍ച്ചേസ് എങ്കിലും നടത്തിയവര്‍ക്കേ ഇതിന് അര്‍ഹതയുണ്ടായിരിക്കു.

തിരിച്ച് കിട്ടുന്നത്് 16,000 രൂപ

ഒരു പര്‍ച്ചേസിന് പരമാവധി 4000 രൂപയുടെ ആനുകൂല്യം എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ കാര്‍ഡ് ഉപയോഗിച്ച് മാസത്തില്‍ നാല് തവണ കാഷ് ബാക്ക് നേടാം. അതായത് മാസം ലഭിക്കുന്ന തുക 16000 രൂപ. ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും നേട്ടം ഇതിലും കൂടുതലായിരിക്കും. കൂടാതെ ദേശീയ/ അന്തര്‍ദേശീയ വിമാനത്താവളങ്ങളില്‍ ലോഞ്ചുകള്‍ ഉപയോഗിക്കാനും കാര്‍ഡുടമകള്‍ക്ക് കഴിയും.ഫ്‌ളൈറ്റ് ബുക്കിംഗിനും ഹോട്ടല്‍ ബുക്കിംഗിനും ചില കമ്പനികള്‍ അധിക ആനുകൂല്യങ്ങള്‍ റുപ്പേ കാര്‍ഡിന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആകെ 60 കോടി കാര്‍ഡുകള്‍

190 രാജ്യങ്ങളിലായി 60 കോടിയോളം കാര്‍ഡുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. 2012 ലാണ് അമേരിക്കന്‍ കാര്‍ഡുകളായ വിസ,മാസറ്റര്‍ കാര്‍ഡ് രൂപത്തില്‍ ഇന്ത്യന്‍ കാര്‍ഡായ റുപ്പേ നിലവില്‍ വന്നത്. ഇപ്പോള്‍  60 കോടി കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ട്. ഇതില്‍ നല്ലൊരു ശതമാനവും ജന്‍ധന്‍ അക്കൗണ്ടുകള്‍ പോലുള്ളവയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ എണ്ണം കൊണ്ട് വിപണിയുടെ 58 ശതമാനവും ഇടപാടുകൊണ്ടു 30 ശതമാനം കൈയ്യടക്കി കഴിഞ്ഞു റുപ്പേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA