ഇടയ്ക്കിടെ മൊബൈല്‍ നമ്പര്‍ മാറ്റുന്ന ശീലമുണ്ടോ? എടിഎം നിങ്ങളെ തിരിച്ചറിയില്ല

HIGHLIGHTS
  • എടിഎം തട്ടിപ്പുകള്‍ തടയാന്‍ എസ് ബി ഐ അവതരിപ്പിച്ച പദ്ധതിയാണിത്
atm
SHARE

ഫോണ്‍ നമ്പര്‍ ഇനിയും റജിസ്റ്റര്‍ ചെയ്യാത്ത എസ് ബി ഐ ഇടപാടുകാരനാണ് നിങ്ങളെങ്കില്‍ ഇനി എടിഎം ഉപയോഗിക്കാനാവില്ല. കാരണം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കിയാലെ എടിഎംല്‍ നിന്ന് പണം പിന്‍വലിക്കാനാവു. നിലവില്‍ 10,000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുന്നതിനാണ് സുരക്ഷയെ മുന്‍ നിര്‍ത്തി ഒടിപി സംവിധാനം ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് മൊബൈല്‍ നമ്പര്‍ ഇല്ലാത്തവരും ഇനിയും ബാങ്കില്‍ അത് റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുമായ ഇടപാടുകാര്‍ എത്രയും വേഗം അത് ചെയ്യണമെന്ന് എസ് ബി ഐ അറിയിപ്പില്‍ പറയുന്നു.

നമ്പര്‍ മാറ്റിയവരും അറിയിക്കണം

ഇടയ്ക്ക്  മാറ്റിയവര്‍ പുതിയ നമ്പര്‍ ബാങ്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലെങ്കില്‍ എടിഎം ഉപയോഗിക്കാനാവില്ല. വ്യത്യസ്ത കാരണങ്ങളാല്‍ ഇടയ്ക്കിടെ നമ്പര്‍ മാറ്റുന്നവര്‍ മറ്റൊരു ടെലികോം സര്‍വ്വീസ് ദാതാവിലേക്ക് പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ ഈ പ്രശ്‌നം ഒഴിവാക്കാം. അല്ലെങ്കില്‍ 10,000 രുപയില്‍ അധികം പിന്‍വലിക്കാനാവില്ല. ഒന്നിലധികം തവണയായി പിന്‍വലിക്കാമെന്ന്് വച്ചാല്‍ പരിധി കഴിഞ്ഞാല്‍ പിഴയും വന്നേക്കാം.

എന്തു ചെയ്യണം

പുതിയ മൊബൈല്‍ നമ്പര്‍ എടുത്തവര്‍ക്കും നിലവില്‍ നമ്പറുകള്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും തൊട്ടടുത്തുള്ള ബാങ്കിന്റെ ബ്രാഞ്ചില്‍ പോയി അത് ചെയ്യാവുന്നതാണ്.

രാജ്യത്ത് എടിഎം തട്ടിപ്പുകള്‍ പെരുകുന്നതിന് തടയിടാന്‍ എസ് ബി ഐ പുതുവര്‍ഷത്തില്‍ അവതരിപ്പിച്ച പദ്ധതിയാണിത്. ഇവിടെ കാര്‍ഡ് ഉപയോഗിച്ച് പണം എടിഎം ല്‍ നിന്ന് പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍ നല്‍കേണ്ടി വരും. ഒടിപി അധിഷ്ഠിതമാണ് പണം പിന്‍വലിക്കലെങ്കില്‍ ഹാക്കര്‍മാര്‍ക്ക്് പണി എളുപ്പമല്ല. അക്കൗണ്ടുടമയുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കിയാലല്ലാതെ പണം പിന്‍വലിക്കാനാവില്ല എന്നതിനാല്‍ ഇവിടെ ഉടമ അറിയാതെയുള്ള ഇടപാട് അസാധ്യമാണ്.  രാത്രി എട്ടിനും പുലര്‍ച്ചെ എട്ടിനും ഇടയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

പുതിയ സംവിധാനത്തില്‍ പണം പിന്‍വലിക്കുന്നതിന് എടിഎം മെഷിനില്‍ കാര്‍ഡ് നിക്ഷേപിച്ചതിന് ശേഷം ഇന്‍സ്ട്രക്ഷന്‍ അനുസരിച്ച് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ അടിച്ച് കൊടുത്താണ് പണം കൈപ്പറ്റുന്നത്. അതുകൊണ്ട് എടിഎം വഴി പണം ലഭിക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍ കൈയ്യിലുണ്ടെന്നും സ്വിച്ച് ഓഫ് അല്ലെന്നും ഇടപാടുകാരന്‍ ഉറപ്പു വരുത്തുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA