ഏത് എടിഎമ്മിലും പണം നിക്ഷേപിക്കാം, പണത്തിന്റെ കൈകാര്യ ചെലവ് കുറയും

HIGHLIGHTS
  • ബാങ്കുകളിൽ പണം കൈകാര്യം ചെയ്യൽ ചെലവ് കുറയും
atm-3 845
SHARE

യു പി ഐ(യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പണമിടപാടുകള്‍ വിവിധ ബാങ്കുകള്‍ക്കിടയില്‍ പരസ്പര പ്രവര്‍ത്തന ക്ഷമമാക്കിയതിന് പിന്നാലെ (നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ–എന്‍ പി സി ഐ) എടിഎം വഴിയുള്ള ഡിപ്പോസിറ്റുകളും ഇതേ രീതിയിലാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിന്റെ ഭാഗമായി രാജ്യത്തെ 30,000 ത്തോളം എടിഎം മെഷിനുകളില്‍ കാഷ് ഡിപ്പോസിറ്റ് സംവിധാനവും ഏര്‍പ്പെടുത്തണമെന്നാണ് എന്‍ പി സി ഐ ആവശ്യപ്പെടുന്നത്. രാജ്യത്തെ മുഴുവന്‍ ബാങ്കിംഗ് സംവിധാനത്തിനും പണം കൈകാര്യചെലവില്‍ കാര്യമായ കുറവ് വരുത്താന്‍ സഹായിക്കുന്നതാണ് നടപടി. ബാങ്കുകള്‍ക്കിടയില്‍ പരസ്പരം പ്രവര്‍ത്തിക്കുന്ന എ ടി എം വഴിയുള്ള ഡിപ്പോസിറ്റ് സംവിധാനം നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ച് വഴിയാണ് നടപ്പാകുന്നത്.

ബാങ്കില്‍ നിന്ന് വ്യത്യസ്തമായി കറന്‍സിയുടെ കൈകാര്യ ചെലവ് കുറയുമെന്ന് മാത്രമല്ല എടിഎം ലൂടെ നടത്തുന്ന നിക്ഷേപങ്ങളും 'വിത്‌ഡ്രോവല്‍' സംവിധാനത്തിലേക്ക് സ്വയം മാറുമെന്നതിനാല്‍ പണവിതരണത്തിനുള്ള ചെലവും ബാങ്കുകള്‍ക്ക് കുറയ്ക്കാം എന്നതും നേട്ടമാണ്. ഈ പണം റീസൈക്കിള്‍ ചെയ്യപ്പെടുന്നതിനാല്‍ പിന്‍വലിക്കാനാകും. നിലവില്‍ 14 ബാങ്കുകള്‍ പരസ്പര പ്രവര്‍ത്തന ക്യാഷ് ഡിപ്പോസിറ്റ് നെറ്റ് വര്‍ക്കിന്റെ കീഴിലാണ്. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ 30,000 എടിഎമ്മുകളില്‍ ഈ സംവിധാനം നടപ്പാക്കാനാണ് ആവശ്യം. എന്നാല്‍ ഇതിനായി സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA