ADVERTISEMENT

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മാത്രമല്ല ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നത്. ഒരു മാസത്തെ ഉപയോഗപരിധി കഴിഞ്ഞാണെങ്കില്‍ അക്കൗണ്ടിലെ ബാലന്‍സ് നോക്കിയാലും എടിഎം പിന്‍ മാറ്റിയാലും പണം നഷ്ടമാകും. ഇത്തരം ഇടപാടുകളെ നോണ്‍ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്‌ഷന്‍ എന്ന പേരിലാണ് ബാങ്കുകള്‍ വിളിക്കുന്നത്.

സന്ദേശത്തില്‍ കൂടിയ തുക

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച് കഴിഞ്ഞാല്‍ മൊബൈലിലേക്ക് വരുന്ന മെസേജുകളില്‍ പിന്‍വലിച്ചതിനേക്കാളും കൂടിയ തുക പലപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരു മാസത്തെ ഉപയോഗ പരിധി പിന്നിടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും എടിഎമ്മില്‍ ഒരു മാസം എട്ട് സൗജന്യ ഉപയോഗമാണ് നിലവിൽ അനുവദിക്കുന്നത്. ഇതില്‍ കാര്‍ഡ് നല്‍കിയിട്ടുള്ള ബാങ്കുകളുടെ എടിഎമ്മിലാണെങ്കില്‍ അഞ്ചും മറ്റു ബാങ്കുകളുടേതില്‍ മൂന്നും സൗജന്യ ഇടപാടുകൾ നടത്താം.

ബാക്കി തുക അറിയാനും പണം

പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വന്തം മെഷിനാണെങ്കില്‍ പരിധിയില്ലാത്ത ഇടപാട് അനുവദിക്കുന്നുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ ഓരോ പ്രാവശ്യവും പണം എടുക്കുന്നതിന് 20 രൂപ വീതം ഈടാക്കും. നോണ്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്‌ഷനാണെങ്കില്‍ ഓരോന്നിനും 8.5 രൂപയാണ് നിരക്ക് ഈടാക്കുന്നത്.

മിനിമം ബാലന്‍സ്

സേവിങ്സ് അക്കൗണ്ടുടമകളുടെ അക്കൗണ്ടില്‍ മാസം തോറുമുള്ള ബാലന്‍സ് 25,000 മുതല്‍ 10,0000 രൂപ വരെയാണെങ്കില്‍ പല ബാങ്കുകളും തുകയ്ക്ക് അനുസരണമായി സൗജന്യ എടിഎം ഉപയോഗപരിധി വര്‍ധിപ്പിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com