എടിഎമ്മിലൂടെ കാര്‍ഡ് ഇല്ലാതെയും ഇടപാടുനടത്താം

ICICI-845
SHARE

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍നിന്ന്  ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ഇടപാടുകാര്‍ക്ക് ഇനി പണം പിന്‍വലിക്കാം. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആയ 'ഐമൊബൈലി'ൽ നല്‍കുന്ന അഭ്യര്‍ത്ഥന വഴിയാണ് ഇതു സാധിക്കുക. ലളിതവും സൗകര്യപ്രദവുമായ ഈ സേവനം ബാങ്കിന്റെ രാജ്യത്തെ 15000ത്തിലധികം വരുന്ന എടിഎമ്മുകളില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പ്രതിദിന പരിധി 20,000 രൂപയാണ്. ഡെബിറ്റ് കാര്‍ഡ്  കൊണ്ടുനടക്കാന്‍ ആഗ്രഹിക്കാത്ത ഇടപാടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA