ADVERTISEMENT

പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച പണത്തില്‍ പോയ വര്‍ഷം 98,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സാമ്പത്തിക സര്‍വെ. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വച്ച 2019-20 സര്‍വെ റിപ്പോര്‍ട്ടാണ് പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ച നികുതിദായകരുടെ പണത്തില്‍ വന്‍ നഷ്ടമുണ്ടായതായി രേഖപ്പെടുത്തുന്നത്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരിയില്‍ നിക്ഷേപിച്ച ഓരോ ഒരു രൂപയ്ക്കും 23 പൈസ വീതം നഷ്ടം വന്നുവെന്ന പറയുന്ന സര്‍വെ ആകെ നിക്ഷേപിച്ച 4,30,000 കോടി രുപയില്‍ 98,900 കോടി ഇങ്ങനെ നഷ്ടക്കണക്കിലേക്ക് ചേര്‍ക്കപ്പെട്ടതായി വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ ഗവണ്‍മെന്റ് ഓഹരികളിലെ നിക്ഷേപമാണ് നഷ്ടക്കച്ചവടമായതായി റിപ്പോര്‍ട്ട് പറയുന്നത്.

 പ്രവര്‍ത്തന രീതി മാറണം

അതേ സമയം 1991 ന് ശേഷം രംഗത്ത് വന്ന സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ച പെതുപണത്തിന് നഷ്ടമുണ്ടായില്ല എന്നു മാത്രമല്ല രൂപയ്ക്ക് 9.6 പൈസ നേട്ടമുണ്ടാക്കാനും കഴിഞ്ഞു. പൊതുമേഖല ബാങ്കുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി മാറേണ്ടതിന്റെ സൂചനകളും സാമ്പത്തിക സര്‍വെ മുന്നോട്ട് വയ്ക്കുന്നുണ്ട്.
വ്യവസായ അനുകൂല നയങ്ങള്‍ക്ക്  സര്‍വെ ലക്ഷ്യമിടുന്നു. പുതുതായി രംഗപ്രവേശം ചെയ്യുന്നവര്‍ക്ക് അനുകൂലസാഹചര്യമൊരുക്കി അനാവശ്യമായ സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കി പരമാവധി തൊഴില്‍ ഉത്പാദനം ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ഉണ്ടാവണമെന്ന് സര്‍വെ ഊന്നി പറയുന്നു. ഇത് തൊഴിലവസരങ്ങള്‍ കൂട്ടും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ പൂഴ്ത്തി വയ്പ്പും ശേഖരണവും ക്യത്യമായി നിര്‍വചിക്കണം-റിപോര്‍ട്ടില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com