ADVERTISEMENT

പലപ്പോഴും അപ്രതീക്ഷിതമായ ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റാനാണ് കറണ്ട് അക്കൗണ്ട് സൂക്ഷിക്കുന്നത്. സാധാരണ കറണ്ട് അക്കൗണ്ട് നിലനിര്‍ത്തണമെങ്കില്‍ ബാങ്കുകള്‍ ചെറിയ ഫീസ് ഈടാക്കാറുമുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് നടത്താവുന്ന ഇടപാടുകള്‍ക്ക് പരിമിതികളുണ്ട്. തുകയുടെ കാര്യത്തിലാണെങ്കിലും ഇടപാടുകളുടെ എണ്ണം കണക്കാക്കുമ്പോഴും. ഇതുകൊണ്ടാണ് പലരും കറണ്ട് അക്കൗണ്ട് തുറക്കുന്നത്. 

പണം വെറുതെ കിടക്കുന്നു

എന്നാല്‍ പലപ്പോഴും കറണ്ട് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിന് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളെ പോലെ പലിശയിനത്തില്‍ യാതൊരു  നേട്ടവുും ഉണ്ടാകാറില്ല. വലിയ തോതിലുള്ള ഈ പണം വെറുതെ കിടക്കാറാണ് പതിവ്. കറണ്ട് അക്കൗണ്ടില്‍ എത്ര കാലം എന്നുറപ്പില്ലാതെ വെറുതേ കിടക്കേണ്ടി വരുന്ന ഈ വലിയ തുകയും ഉദ്പാദന ക്ഷമമാക്കി മാറ്റാം. അസറ്റ് മാനേജമെന്റ് കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്ന ലിക്വിഡ് ഫണ്ടുകളിലൂടെയും ഓവര്‍നൈറ്റ് ഫണ്ടുകളിലൂടെയും പലിശ വരുമാനമില്ലാതെ വെറുതെ കിടക്കുന്ന ഈ തുകയെ ഉത്പാദനപരമാക്കാം.

ലിക്വിഡ് ഫണ്ടുകള്‍

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളോടൊപ്പം അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ നല്‍കുന്ന ഡെറ്റ് മ്യൂച്ചല്‍ ഫണ്ടുകളുടെ കീഴിൽ വരുന്നതാണ്് ലിക്വിഡ്, ഓവര്‍നൈറ്റ് ഫണ്ടുകള്‍. പല കാലാവധിയിലുള്ള ഡെറ്റ് ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതാണ് പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഡെറ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍. ഇതിലൂടെ നിശ്ചിതമായ വരുമാനം ഉറപ്പ് വരുത്തുന്നു. ചെറിയ സമയത്തേയ്ക്ക്,  (270 ദിവസം പരമാവധി)  നിക്ഷേപിക്കുന്നതാണ് ലിക്വിഡ്, ഓവര്‍നൈറ്റ് ഫണ്ടുകള്‍. ട്രഷറി ബില്ലുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റി എന്നിങ്ങനെ ഹ്രസ്വകാല വിപണിയിലാണ് ലിക്വിഡ് ഫണ്ടുകളുടെ നിക്ഷേപം.റിസ്‌ക് കുറവാണെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കാലാവധി 91 ദിവസം.

 ഏഴു ദിവസവും പണമാക്കാം

ലിക്വിഡ് ഫണ്ടുകള്‍ ഇതിനകം തന്നെ നിക്ഷേപക ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്. ആഴ്ചയില്‍ ഏഴു ദിവസവും ലിക്വിഡിറ്റി ഉറപ്പുള്ളതാണിത്.  വൈകിട്ട് മൂന്ന് മണിവരെ റിഡംപ്ഷന്‍ റിക്വസ്റ്റ് സമര്‍പ്പിച്ച് പിറ്റേന്ന് ഇതിനെ പണമാക്കി മാറ്റാം. ഒരു കാര്യം ഉറപ്പ് വരുത്തണം റിക്വസ്റ്റ് അയക്കുന്നതിന്റെ പിറ്റേന്ന് ബാങ്ക് പ്രവര്‍ത്തന ദിവസമായിരിക്കണം. ഞായാറാഴ്ച പോലും റിക്വസ്റ്റ് നല്‍കാം. 

7-8 ശതമാനം നേട്ടം

വാര്‍ഷിക അടിസ്ഥാനത്തില്‍ ഇത്തരം ഫണ്ടുകള്‍ 7-8 ശതമാനം റിട്ടേണ്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഇതാകട്ടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നതിലും അധികമാണ് താനും. അതുകൊണ്ട് അനിശ്ചിതമായി കറണ്ട് അക്കൗണ്ടില്‍ വലിയ തോതില്‍ പണമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ഇത് പരിഗണിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com