ADVERTISEMENT

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിലവിലുള്ള തുക പോരെന്നും ഇടപാടുകാരില്‍ നിന്ന് കൂടുതല്‍ പിടിക്കണമെന്നും ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ ആര്‍ ബി ഐ യ്ക്ക് കത്ത് നല്‍കി. എടിഎം ഇടപാടിന് ഈടാക്കുന്ന തുക ഉയര്‍ത്തണമെന്ന ആറംഗ സമിതി ശുപാര്‍ശ ആര്‍ ബി ഐ യ്ക്ക് സമര്‍പ്പിക്കപ്പെട്ട ഉടനെയാണ് ഇത്തരം ഒരാവശ്യം ഉന്നയിക്കപ്പെട്ടതെന്നുള്ളതിനാല്‍ ഫീസ് ഉയര്‍ത്താന്‍ സാധ്യത ഏറെയാണ്.

നിലവില്‍ 15 രൂപ

വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും അതുകൊണ്ട് ഇടപാടുകാരില്‍ നിന്ന് ട്രാന്‍സാക്ഷന്‍ ഒന്നിന് കൂടുതല്‍ തുക ഈടാക്കാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. എ ടി എം സുരക്ഷയ്ക്ക് വര്‍ധിച്ച മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതുകൊണ്ടും നിലവിലുള്ളവ മാറ്റാന്‍ നിര്‍ബന്ധിക്കുന്നതുമൂലവും എടിഎം നടത്തിപ്പ് ആദായകരമല്ലെന്നും അതിന് പരിഹാരമായി കൂടുതല്‍ തുക ഇടാക്കാന്‍ അനുവദിക്കണമെന്നും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നു. നിലവില്‍ ഇടപാടുകാര്‍ പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ചേഞ്ച് ഫീസ് ഒന്നിന് 15 രൂപ എന്ന തോതിലാണ്. എന്നാല്‍ മെഷീന്‍ ഓപ്പറേഷന് വേണ്ടി വരുന്ന ചെലവിന് പോലും ഈ തുക കൊണ്ട് ആകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

ശുപാര്‍ശ 17,18 രൂപ

രാജ്യത്തെ എടിഎമ്മുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ 2019 ല്‍ ചുമതലപെടുത്തിയ സമിതിയും ഇന്റര്‍ ചേഞ്ച് തുക വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ നല്‍കിയിരുന്നു. ആറംഗ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് പത്തു ലക്ഷത്തിലധികം ആളുകളുള്ള നഗരമേഖലകളില്‍ തുക ഇടപാടൊന്നിന് 17 രുപയാക്കണം. പിന്‍നമ്പര്‍ മാറ്റുന്നതടക്കമുള്ള സാമ്പത്തികേതര ഉപയോഗം ഒന്നിന് ഏഴു രൂപയും. സൗജന്യപണം പിന്‍വലിക്കല്‍ മാസത്തില്‍ മൂന്ന് തവണയായി നിജപ്പെടുത്തണം. ഒരു ദശലക്ഷത്തിന് താഴെ ജനസംഖ്യയുള്ള ഗ്രാമീണ- അര്‍ധ നഗര മേഖലയില്‍ ഇത് യഥാക്രമം 18 രൂപയും എട്ട് രൂപയും ആക്കി വര്‍ധിപ്പിക്കണം. എന്നാല്‍ സൗജന്യ ഇടപാട് ആറാക്കി ഉയര്‍ത്താം. ഈ ശുപാര്‍ശയ്ക്ക് പിന്നാലെയാണ് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ആര്‍ ബി ഐ യ്ക്ക് കത്ത് നല്‍കിയതെന്നതിനാല്‍ എടിഎം ഇടപാടുകള്‍ക്ക് ഭാവിയില്‍ തുക ഉയര്‍ന്നേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com