ADVERTISEMENT

എന്തിനും ഏതിനും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. വിദേശത്തുപോകുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ പണികിട്ടും. വിദേശനാണ്യ വിനിമയം ഉൾപ്പടെയുള്ള ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി. 

ലോട്ടറി ടിക്കറ്റ് വാങ്ങാൻ ക്രെഡിറ്റ് കാര്‍ഡ് വേണ്ട

വിദേശനാണ്യ വിനിമയം (Forex Trading) കൂടാതെ ലോട്ടറി ടിക്കറ്റുകൾ വാങ്ങുക, ചൂതാട്ടം, കുതിരക്കച്ചവടം,പന്തയം വയ്ക്കുക,കോൾ ബാക്ക് സർവീസ് തുടങ്ങിയ പരിപാടികൾക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ആർബിഐ വിലക്കിയിട്ടുണ്ട്. അതുപോലെ നിരോധിച്ച പുസ്തകങ്ങൾ, മാസികകൾ വാങ്ങുന്നതിനും വിലക്കുണ്ട്. 

വിദേശനാണ്യ വിനിമയം ചെയ്യുന്ന വ്യാപാരികൾ, കാസിനോ, ഹോട്ടലുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവ അവരുടെ പ്രൊഡക്റ്റുകളും സേവനങ്ങളും ലഭ്യമാകുന്നതിനു ക്രെഡിറ്റ് കാർഡ് വഴി പണം നൽകാൻ ആവശ്യപ്പെടാറുണ്ട്. 

കാസിനോ, ഹോട്ടലുകൾ, ഓൺലൈൻ ചൂതാകേന്ദ്രങ്ങൾ തുടങ്ങിയവയിൽ വിദേശനാണ്യ വിനിമയത്തിനു ക്രെഡിറ്റ് കാർഡുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.    

കാർഡ് ഉടമയ്ക്കെതിരെ നടപടി

മേൽപ്പറഞ്ഞ സാധങ്ങൾ വാങ്ങുന്നതിനോ സേവനങ്ങൾ ലഭ്യമാകുന്നതിനോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999 പ്രകാരം കുറ്റകരമാണ്. നിയമം തെറ്റിച്ചാൽ കാർഡ് ഉടമയ്ക്കെതിരെ നടപടിയെടുക്കുവാനും കാർഡിന്റെ തുടർന്നുള്ള ഉപയോഗം വിലക്കുകയും ചെയ്യുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉടമകൾക്കയച്ച കത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com