ഡിജിറ്റല്‍ പേയ്‌മെന്റിലും കൊറോണ വൈറസ് , ഇടിവ് 30 ശതമാനം

HIGHLIGHTS
  • ഒരു സാമ്പത്തിക പ്രവര്‍ത്തനവുമില്ലാതെ വീട്ടിലിരിക്കുന്നതാണ് കാരണം
online
SHARE

കോവിഡ് 19 രാജ്യത്തെ ക്വാറന്റൈനിലാക്കിയതോടെ വന്‍ കുതിപ്പോടെ മുന്നേറിയിരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് കൂപ്പുകുത്തി. കൊറോണ ഭീതി ശക്തമായ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഡിജിറ്റില്‍ ഇടപാടുകളില്‍ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒരു സാമ്പത്തിക പ്രവര്‍ത്തനവുമില്ലാതെ വീട്ടില്‍ അടച്ചു പൂട്ടിയിരിക്കുന്നവര്‍ക്കെന്ത് ചെലവ് വരാന്‍. വിമാനയാത്രകള്‍ ആളുകള്‍ ഉപേക്ഷിച്ചതോടെ ഈ രംഗത്ത് ടിക്കറ്റ് ബുക്കിംഗ് വന്‍തോതില്‍ ഇടിഞ്ഞു. ട്രെയിന്‍ ടിക്കറ്റിന്റെ കാര്യവും ബസ് ബുക്കിങും ഏതാണ്ട് ഇങ്ങനെ തന്നെ.

വിനോദയാത്രകള്‍ പൂര്‍ണമായും ഒഴിവാക്കിയതോടെ ഹോട്ടല്‍, ടാക്‌സി ഡിജിറ്റല്‍ പേയ്‌മെന്റിനും തിരശീല വീണു. സിനിമാ ശാലകള്‍ അടക്കമുള്ളവ പൂട്ടിയതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗും അവസാനിച്ചു. കൊറോണ പേടിയില്‍ ഔട്ടിംഗും കുടുംബങ്ങള്‍ നിര്‍ത്തി വച്ചതോടെ ഹോട്ടലുകള്‍, മാളുകള്‍ എന്നിവിടങ്ങളിലും കച്ചവടമില്ലാതായി. ട്രാവല്‍സ്, ഹോസ്പിറ്റാലിറ്റി, ചില്ലറ വ്യാപാരം എന്നീ മേഖലകളെയാണ് കോവിഡ് കൂടുതലായി ബാധിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ നല്ലൊരു ശതമാനവും ഈ മേഖലകളിലാണ് നടക്കുന്നത്. നിലവില്‍ കേരളമൊഴിച്ച് നിര്‍ത്തിയാല്‍ രാജ്യത്തെ  മെട്രോകളിലാണ് പ്രധാനമായും കോവിഡ് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. കേരളത്തിലാകട്ടെ നഗര–ഗ്രാമ വ്യത്യാസമില്ലാതെ കച്ചവടത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA