അച്ചടി നിര്‍ത്തി പക്ഷെ നിരോധനമില്ല, 2000ത്തെ കുറിച്ച് സര്‍ക്കാര്‍

HIGHLIGHTS
  • നടപ്പ് സാമ്പത്തിക വർഷം 2000ത്തിന്റെ നോട്ടുകൾ അച്ചടിക്കാനുള്ള ഓർഡർ നൽകിയിട്ടില്ല
INDIA-ECONOMY-CURRENCY
SHARE

2000ത്തിന്റെ നോട്ടുകള്‍ നിരോധിക്കുമെന്നത് അഭ്യൂഹമാണെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 2000 നോട്ടിന്റെ പ്രിന്റിംഗ് നിര്‍ത്തിവയ്ക്കുന്നതിനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ 2000 നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്നും എസ് ബി ഐ അടക്കമുള്ള പൊതുമേഖാല ബാങ്കുകള്‍ 2000ത്തിന് പകരം 500,200 നോട്ടുകള്‍ക്ക് മാത്രം വേണ്ടി എടിഎം ചെസ്റ്റുകള്‍ പുനക്രമീകിരക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം 2019-20 ല്‍ 2000 നോട്ടുകള്‍ അച്ചടിക്കാനുള്ള ഓർ‍ഡർ നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിന്റെ ഭാഗമായി 2000ന് പകരമായി 500,200 നോട്ടുകള്‍ക്ക് അനുയോജ്യമാകും വിധം എടിഎം മെഷീനുകള്‍ പുനഃക്രമീകരിക്കണമെന്ന് എസ് ബി ഐ യും ഇന്ത്യന്‍ ബാങ്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് സൗകര്യത്തെ കരുതി മാത്രമാണ്. ഇതുവരെ 7.4 ലക്ഷം കോടി യുടെ 2000 ത്തിന്റെ നോട്ടാണ് പ്രിന്റ് ചെയ്ത് വിതരണം ചെയ്തിട്ടുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA