മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് മൂന്നു മാസത്തേക്ക് ചാര്‍ജ് ഈടാക്കില്ല

HIGHLIGHTS
  • ചാര്‍ജുകളെ കുറിച്ചുള്ള ആശങ്കയില്ലാതെ പണം പിന്‍വലിക്കാം
atm-2 845
SHAREമറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ സഞ്ചരിക്കുന്നതു നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി. നിലവില്‍ പണം പിന്‍വലിക്കാനായി മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ചാര്‍ജ് നല്‍കേണ്ടതുണ്ട്. ജൂണ്‍ 30 വരെയാണ് ചാര്‍ജുകളില്‍ ഇളവു നല്‍കുകയെന്നാണ് കോവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി അറിയിച്ചിരിക്കുന്നത്. പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തങ്ങളുടെ ഏറ്റവും അടുത്തുള്ള എടിഎമ്മില്‍ നിന്നു ചാര്‍ജുകളെ കുറിച്ചുള്ള ആശങ്കയില്ലാതെ തന്നെ പണം പിന്‍വലിക്കാനാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA