ബാങ്ക് ലയനം ബുധനാഴ്ച നിലവിൽ വരും

HIGHLIGHTS
  • ലയിച്ച് ഇല്ലാതാകുന്ന ബാങ്കുകൾ ഏതെല്ലാമെന്നു നോക്കുക
bank
SHARE

                 

ഏപ്രിൽ ഒന്നിന് പത്തു പൊതു മേഖല ബാങ്കുകൾ ലയിച്ചു നാല് ബാങ്കുകളാകുന്നതിൽ മാറ്റമില്ല.കോവിഡ് 19ന്റെയും ക്വാറന്റീന്റെയും പശ്ചാത്തലത്തിൽ ലയന നടപടികൾ നീട്ടി വെക്കും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ലയനം നേരത്തെ നിശയിച്ച പോലെ തന്നെ നടക്കും എന്ന്  റിസർവ് ബാങ്ക് വ്യക്മാക്കിയിരിക്കുകയാണ്. 2020–2021 സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നിനാണ് ആറ് പൊതുമേഖലാ ബാങ്കുകൾ ഇന്ത്യയിൽ  നിന്നും അപ്രത്യക്ഷമാകുന്നത്. ഏതു ബാങ്കാണ് നിലനിൽക്കുക എന്നും അവയിൽ ലയിച്ച് ഇല്ലാതാകുന്ന ബാങ്കുകൾ ഏതെന്നും കാണുക.

1 പഞ്ചാബ്  നാഷണൽ ബാങ്ക് =  പഞ്ചാബ് നാഷണൽ ബാങ്ക് +  ഓറിയന്റൽ ബാങ്ക് ഓഫ്  കോമേഴ്സ് + യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ  

2 കാനറാ ബാങ്ക് =   കാനറാ ബാങ്ക് +സിൻഡിക്കേറ്റ് ബാങ്ക്

3 യൂണിയൻ ബാങ്ക്=  യൂണിയൻ ബാങ്ക് + ആന്ധ്രാ  ബാങ്ക് + കോർപ്പറേഷൻ ബാങ്ക്

4 ഇന്ത്യൻ ബാങ്ക്  = ഇന്ത്യൻ ബാങ്ക് + അലഹബാദ് ബാങ്ക്  

ലയനത്തെ തുടർന്ന് ബാങ്കിങ് സോഫ്റ്റ് വെയറിലും സെർവറിലുമുണ്ടാകാവുന്ന മാറ്റങ്ങൾ  കുറച്ചു കാലത്തേയ്ക്ക് നിങ്ങളുടെ ബാങ്ക് ഇടപാടുകളെ  ബാധിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA