ADVERTISEMENT
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്റെ ഭാഗമായി യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയേയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനെയും ഉള്‍പ്പെടുത്തി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പുതിയ ലോഗോ പുറത്തിറങ്ങി. ഏപ്രില്‍ ഒന്നു മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈ പുതിയ ലോഗോ പ്രാബല്യത്തില്‍ വരും. യു ബി ഐ യും ഒ ബി സിയും ലയിച്ച് ചേരുന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി മാറും. പുതിയ ലോഗോയില്‍ മൂന്ന് ബാങ്കുകളുടെയും പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനൊപ്പവും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കൊപ്പവും ഇനിമുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്.' പുതിയ ലോഗോയ്‌ക്കൊപ്പമുള്ള ട്വീറ്റില്‍ പിഎന്‍ബി വ്യക്തമാക്കി. മികവ്, ശേഷി, വലിപ്പം എന്നീ ഘടകങ്ങള്‍ ഒരുമിപ്പിക്കുന്നതിന് വേണ്ടിയാണ് ലയനമെന്നും യാതൊരു വിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും പി എന്‍ ബി ട്വീറ്റ് ചെയതു. രാജ്യത്തെ ബാങ്കുകളെ  ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ലയനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് വിജയ,ദേനാ ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡയിലേക്കും, സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിലേക്കും, ആന്ധ്ര, കോര്‍പ്പറേഷന്‍ ബാങ്കുകള്‍ യൂണിയന്‍ ബാങ്കിലേക്കും  ഇന്ത്യന്‍ ബാങ്ക് അലഹബാദ് ബാങ്കിലേയ്ക്കുമാണ് ലയിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com