ചെറു സമ്പാദ്യ പദ്ധതികളുടെ പിഴയും ഒഴിവാക്കി

HIGHLIGHTS
  • ജൂണ്‍ 30 വരെ പിഴ കൂടാതെ കുടിശിക അടയ്‌ക്കാം
money purse
SHARE

ലോക്‌ഡൗണ്‍ കാരണം പിപിഎഫ്‌, ആര്‍ഡി ഉള്‍പ്പടെയുള്ള വിവിധ ചെറു സമ്പാദ്യ പദ്ധതികളിലെ മാസ തവണ മുടങ്ങിയവര്‍ ആശങ്കപെടേതില്ല. കുടിശ്ശിക ജൂണ്‍ 30 വരെ പിഴ കൂടാതെ അടയ്‌ക്കാം. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ആര്‍ഡി, പിപിഎഫ്‌, സുകന്യ സമൃദ്ധിയോജന ഉള്‍പ്പടെയുള്ള ചെറു സമ്പാദ്യ പദ്ധതികളില്‍ മിനിമം തുക നിക്ഷേപിക്കാതിരുന്നാല്‍ ഈടാക്കുന്ന പിഴ/പുതുക്കല്‍ ഫീസ്‌ തല്‍ക്കാലത്തേക്ക്‌ ഒഴിവാക്കുകയാണന്ന്‌ തപാല്‍ വകുപ്പ്‌ അറിയിച്ചു. 2019-2020 സാമ്പത്തിക വര്‍ഷത്തെയും 2020 ഏപ്രില്‍ മാസത്തെയും മിനിമം തുക/ മാസ തവണ അടയ്‌ക്കാത്തവര്‍ക്ക്‌ ജൂണ്‍ 30 വരെ പിഴ കൂടാതെ  അടയ്‌ക്കാം. കോവിഡ്‌ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായുള്ള സമ്പൂര്‍ണ്ണ അടച്ചിടലിനെ തുടര്‍ന്ന്‌ നിക്ഷേപകരില്‍ പലര്‍ക്കും കൃത്യ സമയത്ത്‌ അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ ധന മന്ത്രാലയം ഈ തീരുമാനത്തിന്‌ അനുമതി നല്‍കിയത്‌. പിപിഫ്‌ അക്കൗണ്ടില്‍ ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത്‌ 500 രൂപ നിക്ഷേപിക്കണം എന്നാണ്‌ വ്യവസ്ഥ, അതല്ല എങ്കില്‍ അക്കൗണ്ട്‌ നിഷ്‌ക്രിയമാവും. പിന്നീട്‌ അക്കൗണ്ട്‌ നിഷ്‌ക്രിയമായിരുന്ന ഓരോ വര്‍ഷത്തേക്കും 50 രൂപ വീതം പിഴ നല്‍കി കുറഞ്ഞത്‌ 500 രൂപയുടെ നിക്ഷേപം നടത്തിയാല്‍ മാത്രമെ അക്കൗണ്ട്‌ പുനരുജീവിപ്പിക്കാന്‍ കഴിയു. പിപിഎഫ്‌ പോലെ തന്നെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലും ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞ നിക്ഷേപം നടത്തണം. അതുപോലെ ആര്‍ഡി അക്കൗണ്ടിലെ മാസ തവണ മുടങ്ങിയാലും പിഴ ഈടാക്കും. തുടര്‍ച്ചയായി നാല്‌ തവണ കുടിശ്ശിക വരുത്തിയാല്‍ അക്കൗണ്ട്‌ അവസാനിപ്പിക്കും . ഇന്ത്യ പോസ്‌റ്റ്‌ പേയ്‌മെന്റ്‌ ബാങ്ക്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ വഴി പോസ്‌റ്റ്‌ ഓഫീസ്‌ ആര്‍ഡികളിലേക്ക്‌ ഓണ്‍ലൈന്‍ വഴി നിക്ഷേപ നടത്താന്‍ സൗകര്യം ഉണ്ട്‌


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA