ADVERTISEMENT
സിഎസ്ബി ബാങ്ക് ഡിജിറ്റല്‍ സൗകര്യമുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ പദ്ധതി അവതരിപ്പിച്ചു. അടിയന്തരാവശ്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ പണം ആവശ്യമുള്ളവര്‍ക്ക് സ്വര്‍ണാഭരണങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി അനുമതി നല്‍കിയ ക്രെഡിറ്റ് ലൈനിന്റെ പരിധിയിലാവും പണം നല്‍കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ലളിതമായ നിബന്ധനകളിന്‍മേല്‍ ഏതു ബാങ്കിന്റെ ഏത് എടിഎമ്മില്‍ നിന്നും ഏതു സമയത്തും പണം പിന്‍വലിക്കാനാവും.  ബാങ്കിലേക്കോ സ്വര്‍ണ പണയ കമ്പനിയിലേക്കോ നിരവധി തവണ പോകേണ്ട അവസ്ഥയും അമിത പലിശ നിരക്കു നല്‍കുന്നതും  ഒഴിവാക്കാന്‍ ഇതു സഹായിക്കും. സൗകര്യമുള്ള സമയത്ത് ഒരിക്കല്‍ ബാങ്കിലേക്കു പോകുകയും അക്ഷയ ക്രെഡിറ്റ് ലൈന്‍ സ്ഥാപിക്കുകയും നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കുകയും ചെയ്യാം.  നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ എടിഎമ്മില്‍ നിന്നുള്ള പണമായോ ഇ-കോമേഴ്‌സ് കൈമാറ്റമായോ ഈ പണം നല്‍കാം.ഇപ്പോഴത്തെ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് കാലിയായിരിക്കരുത് എന്ന തത്വത്തില്‍ അധിഷ്ഠതമായാണ് അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ചിട്ടുള്ളത്.  ഈ പദ്ധതി സിഎസ്ബി ബാങ്കിന്റെ രാജ്യത്തെ എല്ലാ ശാഖകളിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com