ADVERTISEMENT
കോവിഡ് പശ്ചാത്തലത്തില്‍ ഭവന വായ്പാ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് 10,000 കോടി രൂപ ലഭ്യമാക്കും. നാഷണല്‍ ഹൗസിങ് ബാങ്കിന് റിസര്‍വ് ബാങ്ക് നല്‍കുന്ന ഈ തുക വിവിധ ഭവന വായ്പാ സ്ഥാപനങ്ങള്‍ക്ക് പുനര്‍ വായ്പയായി നല്‍കുകയാകും ചെയ്യുക. വിവിധ മേഖകള്‍ക്കായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പുനര്‍ വായ്പാ പദ്ധതിയുടെ ഭാഗമായാണ് 10,000 കോടി രൂപ ഭവന വായ്പകള്‍ക്കായി നല്‍കുന്നത്. റിപോ നിരക്കില്‍ നല്‍കുന്ന ഈ തുക ഉപഭോക്താക്കളിലെത്തുമ്പോഴും ഇതിന്റെ അടിസ്ഥാനത്തിലുള്ള പലിശയാവും ബാധകമാകുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഭവന വായ്പാ സ്ഥാപനങ്ങള്‍ക്ക് വിപണിയില്‍ നിന്നു പണം സമാഹരിക്കാനാവാത്ത സ്ഥിതി കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ  ഈ നടപടി.  ആവശ്യമാണെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുന്നതു പരിഗണിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com