ADVERTISEMENT
കൊറോണ പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപായമെന്ന നിലയില്‍ ആര്‍ ബി ഐ നിര്‍ദേശിച്ച ഇ എം ഐ മോറട്ടോറിയം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്കെന്നവണ്ണം ഡെബിറ്റ് കാര്‍ഡ് വായ്പകള്‍ക്കും ബാധകമാണോ? ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നല്‍കിയ നിര്‍ദേശത്തില്‍ ഡെബിറ്റ് കാര്‍ഡ് വായ്പ എന്ന് പ്രത്യേകം പരമാര്‍ശിക്കുന്നില്ലെങ്കിലും വായ്പ എന്ന നിലയ്ക്ക് ഇതിനും മോറട്ടോറിയം ബാധകമാണ്. മൊബൈൽ ഫോണോ എ സി യോ ടി വി യോ പോലുളള എന്തെങ്കിലും ഉപഭോക്തൃ വസ്തുക്കള്‍ വാങ്ങാനായി ഡെബിറ്റ് കാര്‍ഡ് ഇ എം ഐ ഓപ്ഷനാണ് നിങ്ങള്‍ സ്വീകരിച്ചതെങ്കില്‍ ഭവന വായ്പ പോലെയോ വാഹന വായ്പ പോലെയോ ഇതും മോറട്ടോറിയത്തിന്റെ പരിധിയില്‍ വരും. അതായത് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തെ തിരിച്ചടവ് വേണ്ടെന്ന് വയ്ക്കാം.
സാധാരണ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്ന സാധാനങ്ങള്‍ക്ക് ഇ എം ഐ ആറ്, ഒന്‍പത്, 12 മാസങ്ങളില്‍ തുല്യഗഢുക്കളായിട്ടാണ് വരുന്നത്. ഇവിടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പണം യഥാസമയം ഈടാക്കുകയാണ് ചെയ്യുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിന് കൂടുതല്‍ രേഖകളുടെ ആവശ്യമില്ല. ഡെബിറ്റ് കാര്‍ഡ് ഇ എം ഐ ടേം ലോണിന്റെ പരിധിയിലാണ് വരുന്നത്. ഇത്തരം പര്‍ച്ചേസിന് ഒരു ലോണ്‍ നമ്പറുമുണ്ടാകും. ടേം ലോണുകള്‍ക്ക് മോറട്ടോറിയം ബാധകമാണ്. അതുകൊണ്ട് ഇ എം ഐ തിരിച്ചടവുള്ള ഡെബിറ്റ് കാര്‍ഡ് ലോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അതായത് മാര്‍ച്ച് മുതല്‍ മൂന്ന് മാസത്തേയ്ക്കുള്ള ഇ എം ഐ ഡിമാന്റ് ഉണ്ടാവില്ല, പകരം തിരിച്ചടവ് മൂന്ന് മാസം നീളും. മോറട്ടോറിയം കാലത്തെ പലിശയും നല്‍കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com