കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളിൽ അകപ്പെടുന്ന ഉപഭോക്താക്കൾക്കായുള്ള ഉദ്ധാൻ വായ്പാ പദ്ധതിയുടെ ഭാഗമായാണ് പുതിയ വായ്പ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. 5,000 രൂപ മുതൽ 30,000 രൂപ വരെ ലഭിക്കും. 34 മാസ കാലവധിയുള്ള ഈ വായ്പകൾക്ക്, തിരിച്ചടവിന് പ്രാരംഭത്തിൽ നാലു മാസം അവധിയും ലഭിക്കും. ഈ വായ്പകൾക്ക് പ്രോസസിംഗ് ഫീസ് ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചു. ഇൻഷുറൻസ് പരിരക്ഷയുണ്ട്. ബാങ്കിന്റെ എല്ലാ മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കൾക്കും ഈ വായ്പകൾ ലഭ്യമാണ്.
HIGHLIGHTS
- ചെറിയ തുകയും ലഭിക്കും