ലോക് ഡൗൺ ഇംപാക്ട്: കര്‍ഷകര്‍ക്കിടയില്‍ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ പ്രിയങ്കരമാകുന്നു

HIGHLIGHTS
  • സാമൂഹിക അകലം പാലിക്കാനും എളുപ്പം
pathanamthitta-Farmer
SHARE

കോവിഡ് പശ്ചാലത്തലത്തില്‍ ഗ്രാമീണ മേഖലയിലുള്ളവർ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളിലേക്കു കൂടുതലായി കടന്നു വരുന്നുഇത്തരം നടപടികൾ വിവിധ ബാങ്കുകള്‍ ഊര്‍ജിതമാക്കിയതാണ് ഗ്രാമീണരെ പ്രത്യേകിച്ചും കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നത്. സിഡിഎമ്മുകള്‍ വഴി പണം നിക്ഷേപിക്കുന്നതു മുതലുള്ള നടപടികള്‍ ഉപഭോക്താക്കള്‍ക്കായി ഫോണിലൂടെ വിവരിച്ചു കൊടുക്കുകയാണ് ബാങ്ക് ജീവനക്കാര്‍. കര്‍ഷകരായ ഉപഭോക്താക്കള്‍ ഏറെയുള്ള പാലക്കാടന്‍ മേഖലയിലും മറ്റും ഇതിന്റെ ഗുണഫലങ്ങള്‍ ഏറെയാണെന്ന് കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതു കൂടുതല്‍ എളുപ്പമാക്കാനും ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് ഇതിലൂടെ സാധിക്കുന്നത്.

മൊബൈല്‍ ബാങ്കിങ് ആപ്പുകളും

എടിഎം വഴി പണം പിന്‍വലിക്കുന്നതില്‍ പോലും അത്ര താല്‍പ്പര്യം കാണിച്ചിട്ടില്ലാത്തവരെ വരെ പുതിയ രീതികള്‍ പഠിപ്പിക്കാന്‍ ബാങ്കുകള്‍ക്കായിട്ടുണ്ട്. വിളവെടുപ്പിനു ശേഷം പണം ലഭിച്ചവര്‍ക്ക് അത് സിഡിഎം വഴി നിക്ഷേപിക്കുന്നത് പറഞ്ഞു കൊടുക്കലാണ് പ്രധാനമായും ചെയ്തത്. കുറഞ്ഞ ജീവനക്കാര്‍ മാത്രം എത്തുന്നതു മൂലമുള്ള തിരക്കിനിടയിലും ഇക്കാര്യങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ഫോണ്‍ വിളികള്‍ അറ്റന്റു ചെയ്യുകയും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്. മൊബൈലില്‍ ബാങ്കിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയും അതിന്റെ ഉപയോഗവുമെല്ലാം കര്‍ഷകര്‍ക്കു പറഞ്ഞു കൊടുക്കുവാനായിട്ടുണ്ട്.   

സഹകരണ ബാങ്കുകളും സജീവം

കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള പണം ഓണ്‍ലൈനായി കൈമാറാനും സ്ഥിര നിക്ഷേപം ആരംഭിക്കുവാനുമുള്ള രീതികളും പലരും ഫോണിലൂടെ വിളിച്ചു ചോദിക്കാറുണ്ട്. പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കൊപ്പം  സര്‍വീസ് സഹകരണ ബാങ്കുകളും ഈ രംഗത്ത് സജീവമാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സവിശേഷമായ ആപ്പ് ആണ് ചിറ്റൂര്‍  റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അംഗങ്ങള്‍ക്ക് സൊസൈറ്റിയുടെ ഇ-കാഷ് ഉപയോഗിച്ച് ചിറ്റൂര്‍ മേഖലയിലുള്ള കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാം. ഇതിന്റെ പണം ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് വ്യാപാരികളുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യും. ബാങ്കിങ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ബാങ്ക് ബിസിനസ് കറസ്‌പോണ്ടന്റ് രീതി ഏറെ സൗകര്യപ്രദമാണെന്ന് സൊസൈറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. 40 വനിതകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA