ADVERTISEMENT

ലോക് ഡൗണിനെ തുടര്‍ന്ന് ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കുന്നത് ഒഴിച്ചുകൂടാനാവത്ത അത്യാവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട് അക്കൗണ്ടുടമകള്‍. വൈറസ് ബാധ ഭീതിയില്‍ ബാങ്കുകളാകട്ടെ ശാഖകള്‍ സന്ദര്‍ശിക്കുന്നത് പ്രോത്സാഹിപ്പിക്കാറുമില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നത് സ്വാഭാവികം. ഓണ്‍ലൈന്‍ ബാങ്കിംഗ് മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ പെട്ടന്ന് കടന്ന് വന്നത് ബാങ്കിംഗ് തട്ടിപ്പുകള്‍ കൂടുന്നതിനും  ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി എസ് ബി ഐ പോലുള്ളബാങ്കുകൾ ഇടപാടുകാര്‍ക്ക് വേണ്ടി പ്രധാനപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ നിര്‍ദേശിക്കുന്നു.

ലിങ്ക് ഒഴിവാക്കുക

ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളോ ഒടിപി യോ ചോദിച്ചുള്ള ലിങ്കുകളില്‍ ക്ലിക് ചെയ്യുന്നത് ഒഴിവാക്കുക. ഇ എം ഐ, പ്രൈം മിനിസ്റ്റര്‍ കെയര്‍ ഫണ്ട്, മറ്റ് സഹായ ഫണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ലിങ്കുകള്‍ പൂര്‍ണമായും ഒഴിവാക്കണം.

തൊഴില്‍ നഷ്ടം മുതലാക്കും

അതുപോലെ തന്നെ അനാവശ്യ എസ് എം എസ് സന്ദേശങ്ങളും ഫോണ്‍ വിളികളും നിരുത്സാഹപ്പെടുത്തണം. എസ് എം എസുകളിലുടെയും ഇ മെയിലൂടെയും മറ്റും തൊഴില്‍ അവസരങ്ങളെയും അപ്രതീക്ഷിത സമ്മാനങ്ങളെയും കുറിച്ചുള്ള അറിയിപ്പുകള്‍ വരുന്നുണ്ട്. കോവിഡ് കാലത്ത് തൊഴില്‍ അവസരങ്ങള്‍ വ്യാപകമായി നഷ്ടപ്പെടുന്നതിനാല്‍ ഈ അവസരം മുതലാക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം എന്ന് തിരിച്ചറിയുക.
∙ബാങ്കോ പ്രതിനിധിയോ ഒരിക്കലും നിങ്ങളോട് വ്യക്തിഗത വിവരങ്ങളോ പാസ് വേര്‍ഡോ ഒടിപിയോ പോലുള്ള നിര്‍ണായക വിവരങ്ങള്‍ ചോദിക്കില്ല.
∙ബാങ്കില്‍ ബന്ധപ്പെടാനുള്ള നമ്പറിനോ മറ്റ് വിവരങ്ങള്‍ക്കോ എസ് ബി ഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക.
∙ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പാസ് വേര്‍ഡുകള്‍ ഇടയ്ക്കിടെ നിര്‍ബന്ധമായും മാറ്റുക.
∙ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അടുത്തുള്ള പോലീസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക. ഒപ്പം ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖയിൽ പരാതി നല്‍കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com