ADVERTISEMENT

 
ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തിവരികയാണ്. കോവിഡ് വൈറസ് ബാധ പൊട്ടിപ്പെറപ്പെട്ടതോടെ ഏതാണ്ട് ഫെബ്രുവരി മുതൽ പണം വരവു നിലച്ചു. ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്നു. ഇതിനിടയിൽ ഭവന വായ്പയും മുടക്കത്തിലായി. ക്രെഡിറ്റ് കാർഡുകളിൽ അടയ്ക്കാൻ നിൽക്കുന്ന തുകയും കയറി. വായ്പകൾക്ക് ബാങ്കുകൾ പ്രഖ്യാപിച്ച മോറട്ടോറിയം ഉയർന്ന പലിശ ഈടാക്കുന്നതിനാൽ ഗുണം ചെയ്യില്ല. ലോക് ഡൗൺ കാലത്ത് വായ്പ ചിട്ടപ്പെടുത്തലുകൾ എങ്ങനെ ചെയ്യാം?

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ നിന്ന് വായ്പ എടുത്തിട്ടുള്ള ജനങ്ങളെയും സ്ഥാപനങ്ങളെയും കര കയറ്റുന്നതിനുസർക്കാരും റിസർവ് ബാങ്കും കൈകൊള്ളുന്ന നടപടികൾ ഫലപ്രദമാകുന്നില്ലെന്ന പ്രതികരണമാണ് മുകളിലെ സംശയത്തിൽ നിന്ന് വ്യക്തമാകുന്നത്. വായ്പ തിരിച്ചടവിന് സാവകാശം നൽകുന്ന മോറട്ടോറിയം ഇപ്പോഴത്തെ നിലയിൽ വായ്പ കാലാവധി കൂടുന്നതിനും പലിശച്ചെലവ് ഉയർത്തുന്നതിനും കാരണമാകുമെന്ന ആശങ്കപരക്കെയുണ്ട്.റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോണിറ്ററി പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉദാര സമീപനങ്ങൾ വായ്പകളുടെ പലിശ അടുത്ത കാലത്തെങ്ങും ഉണ്ടാകാത്ത രീതിയിൽ കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇന്റർനെറ്റിൽ അൽപം ചികഞ്ഞാൽ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഏതൊക്കെ തരം വായ്പകൾ എത്ര കുറഞ്ഞ പലിശയ്ക്കു ലഭിക്കുമെന്ന് കണ്ടുപിടിക്കാം. ഇപ്പോൾ എടുത്തിട്ടുള്ള വായ്പകളുടെ നിരക്കിനെക്കാൾ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്ന ബാങ്കുകളിലേക്ക് അവ മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്.

ബാങ്ക് മാറേണ്ടതെപ്പോൾ

പ്രധാനമായും മൂന്ന് സന്ദർഭങ്ങളിലാണ് വായ്പകൾ ഒരു ബാങ്കിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടത്. പല സ്ഥാപനങ്ങളിലായി പലതരം വായ്പകൾ ചിതറി കിടക്കുമ്പോൾ അവയെല്ലാം കൂടി ഒന്നിച്ച് ഒരൊറ്റ വായ്പയാക്കുകയാണെങ്കിൽ കൈകാര്യം ചെയ്യാൻ എളുപ്പമാകും. വായ്പകൾക്ക് ഈടാക്കുന്ന പലിശനിരക്കിൽ ബാങ്കുകൾ തമ്മിൽ അന്തരമുണ്ടാകും. ഉയർന്ന പലിശ ഈടാക്കുന്ന ബാങ്കിൽ നിന്ന് കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് മാറുമ്പോൾ വായ്പാ കാലാവധി കുറയ്ക്കുന്നതിനോ തുല്യ മാസത്തവണകൾ (ഇഎംഐ) താങ്ങാനാവുന്ന വിധത്തിലാക്കുന്നതിനോ സാധിക്കുന്നു. ലോക് ഡൗൺ പോലെ പണത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളിൽ നിലവിലുള്ള ആസ്തികളുടെ ജാമ്യത്തിൽ തന്നെ ഉയർന്ന വായ്പ എടുക്കുന്നതിന് ബാങ്ക് മാറുന്നതുമൂലം സാധിക്കും. പണം വരവു കുറയുന്ന ഘട്ടങ്ങളിൽ അത്യാവശ്യച്ചെലവുകൾ നിർവഹിക്കുന്നതിന് ആസ്തികൾ വിൽക്കാതെ തന്നെ ഉയർന്ന വായ്പാപരിധി ആവശ്യപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com