ADVERTISEMENT
വായ്പകളിൽ ഉയർന്ന പലിശ ഈടാക്കുന്നവയാണ് വ്യക്തിഗത വായ്പകൾ. പല വിധത്തിലും സൗകര്യപ്രദമാണെങ്കിലും അവയുടെ ഉയർന്ന പലിശ കാരണം സാധാരണ വ്യക്തിഗത വായ്പകൾ എടുക്കുന്നത് അത്ര ബുദ്ധിപൂർവമുള്ള നടപടിയല്ല.എന്നാൽ കൈയില്‍ കാശിന് ബൂദ്ധിമുട്ടുന്ന ലോക്ഡൗൺ കാലത്ത് പലപ്പോഴും വ്യക്തിഗത വായ്പ എടുക്കുന്നതിനെ കുറിച്ച് നിങ്ങൾ പലവട്ടം ചിന്തിച്ചു കാണും. റിപ്പോ നിരക്കിൽ കുറവു വരുത്തിയതോടെ മിക്ക ബാങ്കുകളും വ്യക്തിഗത വായ്പ ഉൾപ്പടെ എല്ലാ വായ്പകളുടെയും പലിശ കുറച്ചു തുടങ്ങിയിട്ടുണ്ട്. അതു കൊണ്ട് അത്യാവശ്യമെങ്കിൽ വ്യക്തിഗത വായ്പ എടുക്കുന്നതിന്റെ സാധ്യത ആലോചിക്കാവുന്നതാണ്. പല ബാങ്കുകൾ തമ്മിൽ ലയിപ്പിച്ച് പുതിയ വലിയ ബാങ്കുകൾ നിലവിൽ വന്നതോടെ, കൂടുതൽ വായ്പകൾ നൽകിയാൽ മാത്രമേ അവയ്ക്ക് നിലനിൽപ്പുള്ളൂ. ഈ സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് വളരെയധികം കുറച്ചിട്ടുണ്ട്. ഭവന വായ്പകൾ, ബിസിനസ് വായ്പകൾ തുടങ്ങിയവ പുതിയ ബാങ്കുകളിലേക്ക് മാറ്റുമ്പോൾ കുറഞ്ഞ നിരക്കിൽ വ്യക്തിഗത വായ്പകളും അതോടൊപ്പം ലഭ്യമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ ഉപഭോക്താക്കൾക്കായി യോനോയിലൂടെ തന്നെ അനായാസമായി ലഭ്യമാക്കാവുന്ന പുതിയ വ്യക്തിഗത വായ്പ അവതിപ്പിച്ചിട്ടുണ്ട്.  ലോക് ഡൗണിനോടനുബന്ധിച്ചുള്ള സാമ്പത്തിക ഞെരുക്കം തരണം ചെയ്യുന്നതിന് ഇവ ഉപയോഗിക്കാം. നിലവിലുള്ള ഉയർന്ന പലിശ ഈടാക്കുന്ന വായ്പകൾ അടച്ചു തീർക്കുകയുമാകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com