ADVERTISEMENT

വരുമാനം കുറയുമ്പോള്‍ നിലവില്‍ എടുത്തിട്ടുള്ള വായ്പകള്‍ പലതും ബാധ്യതകളായി മാറുക സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളില്‍  കുറഞ്ഞ  പലിശ നിരക്ക് ലഭ്യമാക്കുന്ന ബാങ്കുകളിലേക്ക് വായ്പ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാം. പ്രതിമാസം അടയ്‌ക്കേണ്ട തുകയില്‍  കുറവ് വരാന്‍  ഇത് സഹായിക്കും. പലിശ ഭാരം കുറയുന്നത് നിലവിലെ സാഹചര്യത്തില്‍ ആശ്വാസകരമായിരിക്കും. ഭവന വായ്പകൾ ദീര്‍ഘ കാലത്തേക്ക് നിങ്ങള്‍ അടയ്‌ക്കേണ്ടതാണ് അതിനാല്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ  പല ബാങ്കുകളും വായ്പ നിരക്കില്‍ കുറവ് വരുത്താന്‍ തയാറായിട്ടുണ്ട്.
നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍  പലിശ നിരക്കിലുണ്ടാകുന്ന ഇത്തരം കുറവിന്റെ പ്രയോജനം തങ്ങള്‍ക്ക്
ലഭിക്കുന്നുണ്ടോ എന്ന്  പരിശോധിക്കണം. നിങ്ങളുടെ ബാങ്ക് നിലവില്‍ ലഭ്യമാക്കുന്ന പലിശ  നിരക്ക് ഉയര്‍ന്നതാണെങ്കില്‍  കുറഞ്ഞ നിരക്ക് ലഭ്യമാക്കുന്ന മറ്റൊരു ബാങ്കിലേക്ക് ഭവന വായ്പ മാറ്റാന്‍ കഴിയും. പക്ഷെ ഇത്തരത്തില്‍ ഭവന വായ്പ മാറ്റുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം അല്ല എങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല.

മറ്റൊരു ബാങ്കിലേക്ക് ഭവന വായ്പ മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണ് നിങ്ങളുടെ ബാങ്ക് ഈടാക്കുന്നത് എങ്കില്‍ ഭവന വായ്പ എത്രയും വേഗം അവിടെ നിന്നും കുറഞ്ഞ നിരക്ക് ലഭ്യമാക്കുന്ന മറ്റൊരു ബാങ്കിലേക്ക് മാറ്റുക.

 ഇത്തരത്തില്‍  ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുമ്പോള്‍ ഉറപ്പ് വരുത്തേണ്ട ഒരു പ്രധാന കാര്യം ശേഷിക്കുന്ന തിരിച്ചടവ് കാലയളവ് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഉണ്ടോ എന്നതാണ്. അതല്ല എങ്കില്‍ കുറഞ്ഞ പലിശ നിരക്കിന്റെ പ്രയോജനം നിങ്ങള്‍ക്ക് ലഭിക്കില്ല. കാരണം ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന്  പ്രോസസിങ് ചാര്‍ജ് പോലുള്ള ചില ചെലവുകള്‍ ഉണ്ടാകും.  

∙ഹ്രസ്വമായ കാലയളവിലേക്ക്  കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഭവന വായ്പകള്‍ തിരഞ്ഞെടുക്കാതിരിക്കുക. ഓഫര്‍ കാലയളവ് അവസാനിക്കുമ്പോള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കി തുടങ്ങും.

∙ഇഎംഐ കൃത്യ സമയത്ത് അടയ്ക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഇഎംഐ അടവ് ക്രമരഹിതമാണെങ്കില്‍ ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നത് എളുപ്പമാകില്ല. നിങ്ങളുടെ തിരിച്ചടവിന്റെ മുന്‍ കാല ചരിത്രം വിലയിരുത്തുന്നതിനായി നിലവിലെ ബാങ്കില്‍ നിന്നുള്ള ലോണ്‍ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പുതിയ ബാങ്ക് ആവശ്യപ്പെടും.

∙ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്, നിശ്ചിത കാലയളവിനുള്ളില്‍ ആസ്തി രേഖകള്‍ ലഭ്യമാക്കുമെന്നുള്ള പ്രസ്താവന നിങ്ങളുടെ ബാങ്കില്‍ നിന്നും വാങ്ങുക.

∙നിങ്ങളുടെ   ബാങ്ക് വായ്പ നേരത്തെ അവസാനിപ്പിക്കുന്നതിന് പിഴ ഈടാക്കുന്നില്ല എന്ന് ഉറപ്പാക്കുക.

∙ബാങ്ക് ഈടാക്കുന്ന പ്രോസസിങ് ഫീസില്‍ മാറ്റം വരുത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചു നോക്കുക. എസ്ബിഐ പോലുള്ള ബാങ്കുകള്‍ ഭവന വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ നിലവില്‍ പ്രോസസിങ് ഫീസ് ഈടാക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com