ADVERTISEMENT

'യോനോ' ആപ്പു വഴി യാതൊരു കോവിഡ് അടിയന്തര വായ്പയും നല്‍കുന്നില്ലെന്ന് എസ് ബി ഐ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 45 മിനുട്ടുകൊണ്ട് പ്രത്യേക വ്യക്തിഗത ലോണ്‍ എസ് ബി ഐ അനുവദിക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് എസ് ബി ഐ വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപ വരെ 10.5 ശതമാനം പലിശ നിരക്കിലുള്ള വായ്പ എസ് ബി ഐ വേഗത്തില്‍ നല്‍കുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. അത്തരത്തിലുള്ള വായ്പകളൊന്നും പരിഗണനയിലില്ലെന്ന് ബാങ്ക് വ്യക്തമാക്കി. അതേസമയം എസ് ബി ഐ യിലൂടെ ശമ്പളം കൈപ്പറ്റുന്നവരുടെ കോവിഡ്കാല പണപ്രതിസന്ധി തരണം ചെയ്യാന്‍ അത്തരക്കാര്‍ക്ക് വേണ്ടി 'പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍' ബാങ്ക് പരിഗണിച്ച് വരികയാണെന്ന് ബാങ്ക് പത്രകുറിപ്പില്‍ പറയുന്നു. ഇതാകട്ടെ യോനോ (യു ഓണ്‍ലി നീഡ് വണ്‍) പ്ലാറ്റ്‌ഫോമിലൂടെയാവും നല്‍കുക.

English Summery:No Emergency Loan from Sbi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com