ADVERTISEMENT
എടിഎം കാര്‍ഡ് തട്ടിപ്പിന് ഇരയായതാണോ നിങ്ങള്‍? ആ പണം എസ് ബി ഐ നല്‍കും. ക്ലോണ്‍ ചെയ്ത് കാര്‍ഡ് ഉപയോഗിച്ച് എസ് ബി ഐ എടിഎമ്മുകളിലൂടെ ഈ കോവിഡ് കാലത്ത് വ്യാപകമായി പണം തട്ടിയിരുന്നു. ഇതാണ് എസ് ബി ഐ റീഫണ്ട് ചെയ്യുന്നത്. ഇത്തരം എടിഎം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംശയം തോന്നുന്ന ഇടപാടുകാര്‍ ഉടന്‍ സ്വന്തം ശാഖയിൽ ബന്ധപ്പെടണമെന്നുമാണ് ബാങ്ക് ട്വിറ്ററിലൂടെ നല്‍കിയിട്ടുളള അറിയിപ്പ്. ഇങ്ങനെ തട്ടിപ്പിനിരയായ ഇടപാടുകാരെ സഹായിക്കുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നഷ്ടപ്പെട്ട പണം നല്‍കുമെന്നും ട്വിറ്ററില്‍ പറയുന്നു.തട്ടിപ്പിനിരയായി എന്ന ബോധ്യപ്പെടുന്ന പക്ഷം മാത്രമാണ് പണം റീഫണ്ട് ചെയ്യുക എന്നതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള സംശയം തോന്നിയാല്‍ ഉടന്‍ ബ്രാഞ്ചില്‍ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കണം.കൂടാതെ മേലില്‍ ഇതുപോലെ പണം നഷ്ടപ്പെടാതിരിക്കാന്‍ പത്ത് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
എടിഎം പിന്‍ തുടരെ മാറ്റിക്കൊണ്ടിരിക്കുക, പിന്‍ അടിക്കുമ്പോള്‍ മറയ്ക്കുക, പിന്‍ എഴുതി സൂക്ഷിക്കാതെ ഓര്‍ത്തു വയ്ക്കുക, ജനനതീയതി പോലുള്ളവ പിന്‍ നമ്പറാക്കാതിരിക്കുക, മൊബൈല്‍ നമ്പര്‍ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക, ഒടിപി യോ പിന്‍ വിശദാംശങ്ങളോ ആരുമായും പങ്ക് വയ്ക്കാതിരിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com