ആര്‍ ബി ഐ വായ്പ തിരിച്ചടവ് മൂന്ന് മാസം കൂടി നീട്ടിയേക്കും

HIGHLIGHTS
  • മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള ഇ എം ഐ കള്‍ക്കാണ് അവധി
Reserve Bank of India logo
SHARE

വായ്പ തിരിച്ചടവിന് മറ്റൊരു മൂന്ന് മാസം കൂടി ആര്‍ബി ഐ സാവകാശം നല്‍കിയേക്കും. കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണമായും തുടങ്ങാനാവാത്ത സാഹചര്യം നിലനില്‍ക്കുന്നത് പരിഗണിച്ചാണ് ആര്‍ ബി ഐ വായ്പ തിരിച്ചടവില്‍ ഇനിയും മോറട്ടോറിയം അനുവദിക്കുന്നത്.

കോവിഡ് ബാധ നിയന്ത്രണം വിട്ടതോടെ മാര്‍ച്ച് 24 നാണ് 21 ദിവസത്തെ ലോക്ഡൗണ്‍ ആദ്യമായി രാജ്യത്ത്് പ്രഖ്യാപിക്കുന്നത്. ഇത് മേയ് 3 വരെയും പിന്നീട് 17 വരെയും നീട്ടിയിരുന്നു. ഏതാണ്ട് രണ്ട് മാസത്തോളമായി രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. സ്ഥാപനങ്ങള്‍ വ്യാപകമായി ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കുകയോ ശമ്പളം നല്‍കാതിരിക്കുകയോ ചെയ്യുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ വായ്പ ഇ എം ഐ യ്ക്ക് മൂന്ന് മാസത്തെ മോറട്ടോറിയം മാര്‍ച്ചില്‍ ആര്‍ ബി ഐ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള ഇ എം ഐ കള്‍ക്കാണ് അവധി അനുവദിച്ചിരുന്നത്. കോവിഡ് ഭീഷണിയുടെ മൂന്ന് മാസം പിന്നിടുമ്പോഴും കാര്യങ്ങള്‍ പഴയ പടി തന്നെ തുടരുന്നതുകൊണ്ടാണ് മറ്റൊരു മൂന്ന് മാസം കൂടി വായ്പ തിരിച്ചടവില്‍ സാവകാശം നല്‍കാന്‍ ആര്‍ ബി ഐ ആലോചിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ ഭവന-വാഹന വായ്പകള്‍ അടക്കമുള്ളവയുടെ തിരിച്ചടവില്‍ വന്‍തോതില്‍ വീഴ്ച വരുമെന്നാണ് വിലയിരുത്തല്‍. മൂന്ന് ഇ എം ഐ കള്‍ മുടങ്ങുന്നതോടെ ഈ വായ്പകളെല്ലാം കിട്ടാക്കടത്തിന്റെ പരിധിയിലേക്ക്് മാറും. ഈ സാഹചര്യം ഒഴിവാക്കുകയാണ് ആര്‍ ബി ഐ നടപടികൊണ്ട് ഉദ്ദേശിക്കുന്നത്.

English Summery:Rbi may Extent Loan Repayment period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA