ഇനിയും വായ്പ പലിശ കുറഞ്ഞാലോ? റിപ്പോ വീണ്ടും കുറച്ച് ആര്‍ ബി ഐ

HIGHLIGHTS
  • റിപ്പോ നിരക്ക് വീണ്ടും കുറച്ചു
RBI | Reserve Bank Of India
SHARE

വിപണിയില്‍ പലിശ നിരക്കില്‍ വീണ്ടും കുറവ് വരാനുതകുന്ന പ്രഖ്യാപനം നടത്തി ആര്‍ ബി ഐ. നിലവിലെ 4.4 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് നാല് ശതമാനമാക്കി കുറച്ചുകൊണ്ടാണ് ആര്‍ ബി ഐ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിപ്പോ-  റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ നേരത്തെ  കുറവ് നേരത്തെ വരുത്തിയിരുന്നു. നടപ്പ്് സാമ്പത്തിക വര്‍ഷത്തിന്റ രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ഉയരാന്‍ തുടങ്ങുമെന്നാണ് ആര്‍ ബി ഐ വിലയിരുത്തുന്നത്. എന്നാല്‍ ലോക്ഡൗണ്‍ സ്വകാര്യ ഉപഭോഗം തകര്‍ത്തുകളഞ്ഞു. ജിഡിപിയുടെ 60 ശതമാനം വരുന്ന മേഖലയാണിത്. ഡിമാന്റില്‍ വന്ന വന്‍ ഇടിവും സപ്ലൈ മേഖലയില്‍ ഉണ്ടായ തകര്‍ച്ചയും സാമ്പത്തിക രംഗത്തെ താറുമാറാക്കിയെന്നാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ഡിമാന്റ് വര്‍ധിക്കേണ്ടതുണ്ട്. ഇതാണ് മൂന്ന് മാസത്തിനിടയ്ക്ക് വീണ്ടും പലിശ നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍ ബി ഐ തീരുമാനിച്ചത്.

English Summery: Rbi Slashed Repo Rate Again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA