വീഡിയോ കെ വൈ സി ഉള്‍പ്പെടുത്തി അത്യാധുനിക വീഡിയോ ബാങ്കിങ് സേവനങ്ങള്‍ വിപുലീകരിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. സേവിങ്‌സ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കും ബാങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്കും വീഡിയോ കെ വൈ സി സംവിധാനത്തിലൂടെ ബാങ്കിങ് സേവനങ്ങള്‍ ഇനി എളുപ്പമാവും. പുതിയ അപേക്ഷകര്‍ക്ക് അവരുടെ വീടുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ നേരിട്ട് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സേവിങ്‌സ് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. ഉപഭോക്താക്കള്‍ ബാങ്കില്‍ നേരിട്ട് വരികയോ ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യേണ്ടതില്ല.
സേവിങ്‌സ് അക്കൗണ്ടുകള്‍ തുറക്കുന്നതിനായുള്ള വീഡിയോ കെ വൈ സി സേവനങ്ങള്‍ക്ക് പുറമേ, ബാങ്ക് ബസാറുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകര്‍ക്കായി സമാനമായ സേവനവും ബാങ്ക് ഇതിനകം നടപ്പാക്കിയിട്ടുണ്ട്. വീഡിയോ കെ വൈ സി ഉപയോഗിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവനങ്ങള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടക്കം കുറിച്ചത്.
HIGHLIGHTS
- വീഡിയോ കെ.വൈ.സി സംവിധാനത്തിലൂടെ ബാങ്കിങ് സേവനങ്ങള്‍ എളുപ്പമാകും