ADVERTISEMENT
നിക്ഷേപ പലിശ നിരക്ക് അടിക്കടി കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക പലിശനിരക്ക് സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി പ്രഖ്യാപിച്ചു. വിരമിച്ചപ്പോള്‍ കിട്ടിയ തുക ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പലിശ നിരക്ക് കുറഞ്ഞത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
ഈ സാഹചര്യം മറികടക്കുവാന്‍ എസ് ബി ഐ അടക്കമുള്ള ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപ പലിശ ഈയിടെ കൂട്ടിയിരുന്നു.
അഞ്ച് വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇതനുസരിച്ച് മുക്കാല്‍ ശതമാനം പലിശ കൂടുതല്‍ ലഭിക്കും. പുതിയ നിക്ഷേപങ്ങളും പുതുക്കലുകളും ഇതിന്റെ പരിധിയില്‍ വരും. സെ്പതംബര്‍ 30 വരെയാണ് സമയം. പുതുക്കിയ നിരക്കനുസരിച്ച് അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 6.5 ശതമാനം പലിശ നിരക്ക് ലഭിക്കും. ഇത്തരം നിക്ഷേപങ്ങള്‍ കാലാവധി എത്തുന്നതിന് മുന്‍പ് പിന്‍വലിക്കേണ്ടി വന്നാല്‍ 1.25 ശതമാനം കുറച്ചായിരിക്കും പരിഗണിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com