ADVERTISEMENT

ആര്‍ ബി ഐ വായ്പ ഇ എം ഐയുടെ മോറട്ടോറിയം കാലാവധി ആറ് മാസമായി ദീര്‍ഘിപ്പിക്കുകയുണ്ടായി. എന്നാല്‍ ആകെ ബാങ്ക് വായ്പ വാങ്ങിയവരില്‍ എത്ര ശതമാനം പേര്‍ ഈ ആനുകൂല്യം സ്വീകരിച്ചിട്ടുണ്ട്?

ബാങ്ക് ഓഫ് ബറോഡ

വിവിധ തരം വായ്പ എടുത്ത എല്ലാവര്‍ക്കും ഈ ആനുകൂല്യം സ്വീകരിക്കാനുള്ള അവസരം നല്‍കിയിരുന്നുവെന്നും അതില്‍ 65 ശതമാനം പേരും ഇതുപയോഗിച്ചു എന്നുമാണ് ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കിയത്.

എസ് ബി ഐ

അതേസമയം രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കായ എസ് ബി ഐ പറയുന്നത് അവരുടെ കസ്റ്റമേഴ്‌സിന്റെ 20 ശതമാനം പേര്‍ മാത്രമാണ് ഈ ആനുകൂല്യം ഉപയോഗിച്ചതെന്നാണ്. വിവിധ ബാങ്കുകളുടെ മാര്‍ച്ചിലെ പാദഫല റിപ്പോര്‍ട്ട് അനുസരിച്ച് ഏതാണ്ട് 25-71 ശതമാനം അളവിലാണ് മോറട്ടോറിയം ആനുകൂല്യം ആവശ്യപ്പെട്ടത്. എസ് ബി ഐ 20 ശതമാനം, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഇവയില്‍ നിന്ന വായ്പ എടുത്തിട്ടുള്ള കസ്റ്റമേഴ്‌സില്‍ ഈ ആനുകൂല്യം ഉപയോഗിച്ചത് 26-30 ശതമാനത്തില്‍ താഴെയാണ്. റീട്ടെയ്ല്‍ വായ്പകളായ കാര്‍ഷിക വായ്പകള്‍, മൈക്രോ ക്രെഡിറ്റ് വായ്പകള്‍, വാണിജ്യ വാഹന വായ്പകള്‍ തുടങ്ങിയവയിലാണ് കൂടുതലും മോറട്ടോറിയം സ്വീകരിച്ചിട്ടുള്ളത്. ഈ മേഖലയിലെ പ്രമുഖ വായ്പ ദാതാക്കളായ ബന്ധന്‍ ബാങ്കിന്റെ 71 ശതമാനം ഇടപാടുകാരും ഇ എം ഐ മോറട്ടോറിയം സ്വീകരിച്ചിട്ടുള്ളവരാണ്.സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി അടക്കമുള്ള പല ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന വിവരം കൂടുതല്‍ പേരും ഈ സൗകര്യം ഉപയോഗിച്ചിട്ടില്ലെന്നാണ്.

കമ്പനികളില്‍ 328 എണ്ണമാണ് മൊറട്ടോറിയം സാധ്യത വിനിയോഗിച്ചത്

ശമ്പളം മുടങ്ങാത്തവരോ തുടര്‍ന്നുള്ള മാസങ്ങളില്‍ ലഭിക്കുമെന്നുറപ്പുള്ളവരോ ലോക്ഡൗണ്‍ കാലത്തെ വായ്പ ഇ എം ഐ അടയ്ക്കുകയായിരുന്നു. വലിയ സാമ്പത്തിക പ്രശ്നമില്ലാതെ കുറച്ച് പണം കൈയ്യിലുള്ളവര്‍ കഴിയുന്നതും വായ്പ അടയ്ക്കുന്ന പ്രവണതയാണ് കാണിച്ചത്. കാരണം പലിശ തന്നെ. അടവ് നടത്താത്ത മാസങ്ങളിലെ പലിശ പിന്നീട് അടയ്ക്കേണ്ടി വരുന്നത് ബാധ്യതയാവും എന്നതിനാല്‍ വരുമാനം കുറഞ്ഞാലും കൈയ്യിലുളള പണം സ്വരൂപിച്ച് വായ്പ അടയ്ക്കാന്‍ താത്പര്യം കാണിച്ചവരാണധികവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com