ADVERTISEMENT

ചെറുകിട കാര്‍ഷിക, ചെറുകിട വാണിജ്യ മേഖലകളിലെ എല്ലാവര്‍ക്കും സാമ്പത്തിക സേവനം നല്‍കുന്ന വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എസ്ബിഐ പ്രത്യേക വിഭാഗം ആരംഭിച്ചു. രാജ്യ വ്യാപകമായി എണ്ണായിരത്തിലേറെ ഗ്രാമീണ, ചെറുപട്ടണ ശാഖകളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മ വായ്പകള്‍ നല്‍കുക. ബാങ്കിന്റെ 63,000-ത്തില്‍ ഏറെയുള്ള കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളുടെ സേവനവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. മൈക്രോ ഫിനാന്‍സ് രംഗത്ത് കൂടുതല്‍ പ്രധാന്യം നല്‍കുന്നതു കൂടിയായിരിക്കും പുതിയ മേഖല. രാജ്യത്തിന്റെ ഉള്‍നാടന്‍ മേഖലകളിലുള്ളവര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന സുപ്രധാനമായൊരു നീക്കമാണിതെന്ന് ഇത് അവതരിപ്പിച്ചു കൊണ്ട് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. ഡിഎംഡി സഞ്ജീവ് നൗടിയാലായിരിക്കും പുതിയ വിഭാഗത്തിന്റെ മേധാവി.

English Summery:Sbi Entering into Micro Finance Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com