ADVERTISEMENT

കോവിഡ്-19 വെറസ് നിയന്ത്രിക്കാനാവാത്ത വിധം പടരുന്ന സാഹചര്യത്തില്‍ 'തൊട്ടുകൂടായ്മ' അത്യാവശ്യമാകുമ്പോള്‍ ബാങ്കുകള്‍ എടിഎം മെഷീനുകളും പൂര്‍ണമായും അത്തരത്തിലാക്കുന്നു. എടിഎം സ്‌ക്രീനില്‍ തൊടാതെ പണം കൈപറ്റുന്ന സംവിധാനം വൈകാതെ നിലവില്‍ വരും. രാജ്യത്തെ വിവിധ ബാങ്കുകള്‍ക്കായി എടിഎം മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്ന എ ജി എസ് ട്രാന്‍സാക്റ്റ് ടെക്‌നോളജീസ് ഇതിനകം തന്നെ ഇത്തരത്തിലുള്ള സംവിധാനം വികസിപ്പിച്ചു കഴിഞ്ഞു. എ ജി എസുമായി പങ്കാളിത്തമുള്ള രണ്ട് പ്രമുഖ ബാങ്കുകള്‍ ഉടന്‍ കോണ്ടാക്ടലെസ് എടിഎം നടപ്പിലാക്കും.

ക്യൂ ആര്‍ കോഡ്

സാധാരണ നിലയില്‍ മാഗനറ്റിക് രേഖയുള്ള കാര്‍ഡിലൂടെയാണ് എടിഎം അക്കൗണ്ടുടമയെ തിരിച്ചറിയുന്നത്. ശരിയായ പിന്‍ നമ്പറിലൂടെ ഇത് ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാല്‍ പുതിയ സംവിധാനത്തില്‍ സ്വന്തം സ്്മാര്‍ട്ട് ഫോണിലേക്ക് അതത് ബാങ്കിന്റെ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യേണ്ടി വരും. തുടര്‍ന്ന് എ ടി എം ല്‍ വരുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് തുകയും പിന്‍നമ്പറും അടിച്ച് കൊടുക്കുക. ഇതോടെ പണം കൈയില്‍ വരികയും എടിഎം വിടുകയും ചെയ്യാം. പിന്‍ നമ്പറും തുകയും ഈ സംവിധാനത്തില്‍ സ്വന്തം ഫോണില്‍ തന്നെ അടിച്ച് കൊടുത്താല്‍ മതിയാകും. അതായത് എടിഎം മെഷീനില്‍ കൈ തൊടണ്ട ആവശ്യം വരുന്നില്ല. എ ടി എം മെഷിനിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ തുകയും പിന്‍ നമ്പറും സ്വീകരിക്കാന്‍ ഫോണ്‍ സജ്ജമാകും.

ഫോൺ തന്നെ താരം

നിലവില്‍ വിവിധ ബാങ്കുകള്‍ക്കായി 70000 ത്തോളം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എ ജി എ ട്രാന്‍സാക്ട് ആണ്. രണ്ട് ബാങ്കുകള്‍ക്കായി പുതിയ സംവിധാനം എടിഎം മെഷിനുകളില്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. മറ്റ് ബാങ്കുകളിലേക്കും ഉടനെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. 25 സെക്കന്റ് കൊണ്ട് ഇടപാട് പൂര്‍ത്തിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ എസ് ബി ഐ പോലുള്ളവ കോണ്ടാക്ട്‌ലെസ് പണം സ്വീകരിക്കല്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവിടെ കീ പാഡ് ഉപയോഗിക്കേണ്ടി വരും. എന്നാല്‍ പുതിയ സംവിധാനത്തില്‍ തുകയും പിന്‍ കോഡും വരെ ഫോണില്‍ തന്നെ എന്റര്‍ ചെയ്യാമെന്നതാണ് പ്രത്യേകത. ബാങ്ക ഓഫ് ഇന്ത്യയുടെ എടിഎമ്മുകളിലാവും ആദ്യം ഈ സംവിധാനമെത്തുക.

English Summery:Atm willGive Money Without Touch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com