എടിഎം ഇടപാടുകള്‍ പകുതിയായി കുറഞ്ഞു

HIGHLIGHTS
  • അതേസമയം പിഒഎസ് മെഷീനുകള്‍ വഴിയുള്ള പണം പിന്‍വലിക്കല്‍ ഉയർന്നു
atm-3 845
SHARE

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ഡൗണ്‍ നടപ്പിലാക്കിയ ആദ്യ മാസത്തില്‍ എടിഎം ഇടപാടുകളില്‍ കുറവ് വന്നതായി ആര്‍ബിഐ. ഏപ്രില്‍ മാസത്തിലും എടിഎമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ പകുതിയോളം കുറഞ്ഞു.  ഏപ്രില്‍ മാസത്തില്‍ 1.27 ലക്ഷം കോടി രൂപ എടിഎമ്മുകളില്‍ നിന്നും പിന്‍വലിച്ചതായാണ് ആര്‍ബിഐ ലഭ്യമാക്കുന്ന വിവരം. മാര്‍ച്ചില്‍ ഇത് 2.51 ലക്ഷം കോടി രൂപയായിരുന്നു.അതേസമയം പിഒഎസ് മെഷീനുകള്‍ വഴിയുള്ള പണം പിന്‍വലിക്കല്‍ ഏപ്രിലില്‍ 111 കോടിയായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 110 കോടിയായിരുന്നു.
മാര്‍ച്ച് അവസാനത്തോടെയാണ് രാജ്യത്ത്  ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മാസം പൂര്‍ണമായും രാജ്യം ലോക്ഡൗണില്‍ ആയിരുന്നു.
ഏപ്രിലില്‍  ഡിജിറ്റല്‍ പേമെന്റ് ഉള്‍പ്പടെയുള്ള മൊത്തം പേമെന്റുകളുടെ എണ്ണത്തിലും മൂല്യത്തിലും  കുറവുണ്ടായി.
ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ചുള്ള പേമെന്റുകളില്‍  57 ശതമാനം കുറവുണ്ടായി.

English Summery:Atm Transactions Slashed Down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA