ADVERTISEMENT

ബാങ്കിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഫെഡറല്‍ ബാങ്ക് 'ഫെഡ്സ്വാഗത്' എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രീ ബുക്കിങ് സേവനം അവതരിപ്പിച്ചു. ബാങ്കിന്‍റെ വെബ്സൈറ്റില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്തു തിരഞ്ഞെടുത്ത സമയത്ത് ശാഖയിലെത്തിയാല്‍ മതിയാകും. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കാനും കാത്തിരിപ്പു സമയം ലാഭിക്കാനും ഉപഭോക്താക്കള്‍ക്ക് ഫെഡ്സ്വാഗത് സേവനം വഴി സാധിക്കും. ഇപ്പോള്‍ 50 ശാഖകളിലാണ് ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. ജൂണ്‍ അവസാനത്തോടെ ഫെഡറല്‍ ബാങ്കിന്‍റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാകും.

https://www.federalbank.co.in/fed-swagat  എന്ന ലിങ്ക് വഴി നിലവിലെ ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ബാങ്കിങ് സേവനം ബുക്ക് ചെയ്യാനാകും. ബുക്കിങ് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ മൊബൈലില്‍ സന്ദേശവുമെത്തും. ഉപഭോക്താവ് ഇതില്‍ നല്‍കിയിരിക്കുന്ന സമയത്ത് ശാഖയില്‍ എത്തിയാല്‍ മതിയാകും. മൊബൈല്‍ ആപ്പ് വഴിയും ഈ പ്രീ ബുക്കിങ് സേവനം വൈകാതെ ലഭ്യമാക്കുമെന്ന് ബാങ്ക് അറിയിച്ചു.

English Summery:Advance Service Booking in Federal Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com