ADVERTISEMENT

ചെറുകിട സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ ഈടില്ലാതെ നല്‍കുന്ന വായ്പകളാണ് മുദ്രാ ലോണുകള്‍. കേന്ദ്രസര്‍ക്കാര്‍ 2015 ല്‍ കൊണ്ടു വന്ന ഈ സ്‌കീമിന് കീഴില്‍ 2020 സാമ്പത്തിക വര്‍ഷം മാത്രം 6.2 കോടി പേര്‍ വായ്പ എടുത്തിട്ടുണ്ടെന്നാണ് മുദ്ര വെബ്‌സൈറ്റ് പറയുന്നത്. 3.4 ലക്ഷം കോടി രൂപയാണ് ഇങ്ങനെ വായ്പ നല്‍കിയത്. ചെറുകിട സംരംഭങ്ങള്‍ക്ക് ഈടില്ലാതെ പ്രവര്‍ത്തന മൂലധനം നല്‍കുന്ന മുദ്രയ്ക്ക് രണ്ട് തരത്തലുള്ള വായ്പകളുണ്ട്്. ആദ്യത്തേത് അര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയും രണ്ടാമത്തേത് അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയും.
ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി മുദ്ര പോലുള്ള സര്‍ക്കാര്‍ സ്‌കീമിന്റെ തിരിച്ചടവില്‍ ബാങ്കുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

അധിക വായ്പ

എസ് ബി ഐ നല്‍കിയ മുദ്രാവായ്പകളില്‍ 15 ശതമാനവും കിട്ടാക്കടമായിട്ടുണ്ട് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട എം എസ് എം ഇ കളാണ് കിട്ടാക്കടബാധ്യതയില്‍ മുമ്പിലുള്ളതെന്നാണ് കണക്കുകള്‍. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തന മൂലധനത്തിന്റെ 10 ശതമാനം വരെ ബാങ്കുകള്‍ എം എസ് എം ഇ കള്‍ക്ക് ഇപ്പോൾ അധിക വായ്പ അനുവദിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ അധിക വായ്പയ്ക്കും ഈട് നല്‍കേണ്ടതില്ല

English Summery:Npa is Increasing in Mudra Loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com