ADVERTISEMENT

ലോക്ക്ഡൗണിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം എല്ലാത്തരം വായ്പകൾക്കും ബാധകമാണ്.എന്നാൽ മോറട്ടോറിയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പല സംശയങ്ങളുമുണ്ട്. വായ്പക്കാരൻ ആവശ്യപ്പെടാതെ തന്നെ മോറട്ടോറിയം പ്രാബല്യത്തില്‍ വരുമെന്നും അടയ്ക്കേണ്ടാത്ത ഇഎംഐയ്ക്ക് പലിശ ഉണ്ടാകില്ലെന്നുമൊക്കെ വാർത്തകളുണ്ട്. ഇതു സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് പണി കിട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട.
∙ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മോറട്ടോറിയത്തിന് അനുമതിയുണ്ടെങ്കിലും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യപ്പെടാതെ ഇത് ബാധകമാക്കണമെന്ന് പറഞ്ഞിട്ടില്ല.
∙മോറട്ടോറിയം ആവശ്യപ്പെടാത്ത ഒരു ഉപഭോക്താവിനും ഇഎംഐയില്‍ ഇളവു ലഭിക്കില്ല.

ഇഎംഐ മാനദണ്ഡങ്ങൾ ബാധകം

∙എല്ലാത്തരം വായ്പയ്ക്കും കരാര്‍ അനുസരിച്ചുള്ള പലിശ ബാധകമാണ്.
∙ടേം ലോണാണെങ്കില്‍ ബാക്കി നില്‍ക്കുന്ന തുകയിലേക്ക് പലിശ കൂട്ടിചേര്‍ക്കും.
∙വര്‍ക്കിങ് ക്യാപിറ്റലാണെങ്കില്‍ മോറട്ടോറിയം കാലാവധി അവസാനിക്കുമ്പോള്‍ പലിശ ഈടാക്കും.
∙ഇഎംഐകള്‍ക്കുള്ള ബൗണ്‍സ് ചാര്‍ജ് ഈടാക്കും.
∙മോറട്ടോറിയം ആവശ്യപ്പെടാത്തവര്‍ക്കോ നിഷേധിച്ചവര്‍ക്കോ ഇഎംഐ മാനദണ്ഡങ്ങളെല്ലാം ബാധകമാണ്.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നിബന്ധനകൾ

∙2020 മാര്‍ച്ച് 31നും ഓഗസ്റ്റ് 31നും ഇടയില്‍ വരുന്ന ഒന്നു മുതല്‍ ആറു തവണവരെയുള്ള ഗഡുക്കള്‍ക്കാണ് ഈ രംഗത്തെ മുന്‍നിരക്കാരായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ് (ബിഎഫ്എല്‍)  മോറട്ടോറിയം അനുവദിക്കുന്നത്, അതും വ്യവസ്ഥകളോടെ.
∙വായ്പ തിരിച്ചടവില്‍ സ്ഥിരത, ഏതെങ്കിലും വായ്പയില്‍ രണ്ടില്‍ കൂടുതല്‍ മുടക്കം ഇല്ലാത്തവര്‍, ഫെബ്രുവരി 29ന് 90 ദിവസത്തെ അധിക ബാധ്യത ഇല്ലാത്ത ഉപഭോക്താക്കള്‍ എന്നിങ്ങനെയാണ് മോറട്ടോറിയം അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍.
English Summery:If You have Loan then Keep These Things in Mind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com