ADVERTISEMENT

എടിഎമ്മില്‍ സൗജന്യ ഇടപാടുകളുടെ സമയ പരിധി ജൂണ്‍ 30 ന് അവസാനിക്കുമോ? രാജ്യം ലോക്ഡൗണിലേക്ക് പോയപ്പോഴാണ് ബാങ്ക് എടിഎം വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ ധനമന്ത്രാലയം സൗജന്യമാക്കിയത്. അന്ന് ഏപ്രില്‍, മേയ്, ജൂണ്‍ എന്നിങ്ങനെ മൂന്ന് മാസമായിരുന്നു സൗജന്യ പണമിടപാട് അനുവദിച്ചിരുന്നത്. ഇത് നീട്ടിക്കൊണ്ട് മറ്റൊരു അറിയിപ്പ് വരാത്ത സാഹചര്യത്തില്‍ സൗജന്യം ഈ മാസം അവസാനിച്ചേയ്ക്കും.

അതായത് ജൂലായ് ഒന്നു മുതലുള്ള എല്ലാ എടിഎം ഇടപാടുകള്‍ക്കും ലോക്ഡൗണിനു മുമ്പ് നിലവിലുണ്ടായിരുന്ന ചാര്‍ജ് ഉണ്ടാകും. എന്നാല്‍ ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചിലേതിനേക്കാള്‍ ഗുരുതരമാണ് രാജ്യത്തിന്റെ സ്ഥിതി ഇപ്പോള്‍.  രോഗികളുടെ എണ്ണം വളരെ ഉയര്‍ന്നു. മരണനിരക്കും കൂടിവരുന്നു. 5,03,428 കോവിഡ് രോഗികളാണ് ജൂണ്‍ 27 ന് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മരണമാകട്ടെ 15599 ഉം. കോവിഡ് മഹാമാരിയുടെ ഗതികേട് മാര്‍ച്ചിലേതിനേക്കാള്‍ കൂടുതലായി ജനം അനുഭവിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സൗജന്യം ഇനിയും നീട്ടി കൂടായ്കയില്ല.

മാര്‍ച്ചിന് മുമ്പുണ്ടായിരുന്ന ഫീസ് അനുസരിച്ച് വ്യത്യസ്ത ബാങ്കുകള്‍ വിവിധങ്ങളായ എ ടി എം നിരക്കുകള്‍ ആണ് ഈടാക്കിയിരുന്നത്. എസ് ബി ഐ സേവിംഗ്‌സ് അക്കൗണ്ടുടമകള്‍ക്ക് സ്വന്തം എടിഎമ്മില്‍ അഞ്ചും മറ്റ് എടിഎമ്മുകളില്‍ നിന്ന് മൂന്നും സൗജന്യ ഇടപാടുകളാണ് മാസം അനുവദിച്ചിരുന്നത്.

English Summery:Free Atm Withdrawal Coming to an End?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com