ADVERTISEMENT
അറുപത്തിയഞ്ചാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് അത്യാധുനിക 'യോനോ ശാഖ'കള്‍ തുറന്നു. നവി മുംബൈ, ഇന്‍ഡോര്‍, ഗുരുഗ്രാം എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ യോനോ ശാഖകള്‍ തുറന്നത്. ഇവിടെ ലളിതവും കടലാസ് രഹിതവുമായി സേവനങ്ങള്‍ തത്സമയം ലഭ്യമാക്കും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് രാജ്യമൊട്ടാകെ യോനോ ശാഖകള്‍ വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് എസ് ബിഐ അറിയിച്ചു. ശാഖയിലെ ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ  ഇടപാടുകാര്‍ക്ക് ചെക്ക് ഡിപ്പോസിറ്റ്, പണം പിന്‍വലിക്കല്‍, കാഷ് ഡിപ്പോസിറ്റ്, പാസ്ബുക്ക് പ്രിന്റിംഗ് തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാവുന്ന സ്വയം സേവന മേഖലയാണ് യോനോ ശാഖകളുടെ പ്രത്യേകത. എഫ്ഡി ബുക്കിംഗ്, അക്കൗണ്ട് തുറക്കല്‍  തുടങ്ങിയ സേവനങ്ങളും കിയോസ്‌കുകള്‍ വഴി  സ്വയം ചെയ്യാം. ആവശ്യമുള്ളവര്‍ക്ക് യോനോ ഹോസ്റ്റുകളുടെ സഹായവും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com