ADVERTISEMENT

രണ്ട് ഘട്ടങ്ങളിലായി ആര്‍ ബി ഐ എല്ലാ വായ്പകള്‍ക്കും ആറു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ലോക്ഡൗണിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ആറ് മാസം ഇ എം ഐ അടയ്ക്കാതെ നീട്ടി വയ്ക്കുക എന്നതാണ് അതുകൊണ്ട് ഉദേശിച്ചത്. ഭവന-വാഹന-വ്യക്തിഗത വായ്പകള്‍ക്കെല്ലാം വ്യാപകമായി ഈ സാധ്യതകള്‍ ഉപയോഗിക്കപ്പെട്ടു. ആറു മാസം തവണ അടവ് ഒഴിവായതോടെ പലരുടെയും സാമ്പത്തിക പ്രയാസങ്ങള്‍ ഒരു പരിധി വരെ താത്കാലികമായി പരിഹരിക്കപ്പെടുകയും ചെയ്തു. മാര്‍ച്ച് മുതല്‍ ആഗ്‌സറ്റ് വരെയാണ് മോറട്ടോറിയം കാലം.

പുതിയ വായ്പയെ ബാധിക്കുമോ?

നിലവില്‍ വായ്പ എടുത്തവര്‍ മോറട്ടോറിയം സ്വീകരിച്ചാലും ക്രെഡിറ്റ് സ്‌കോറില്‍ കുറവ് വരുത്തരുതെന്ന് ആര്‍ ബി ഐ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മോറട്ടോറിയം തീരുന്ന ആഗസ്ത് 31ന് ശേഷവും മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടത് വീണ്ടും വായ്പ എടുക്കേണ്ടി വരുമ്പോള്‍ ആവശ്യമാണ്. മോറട്ടോറിയം ഉപയോഗിക്കാത്തവര്‍ക്ക് പ്രത്യേക പരിഗണന ഇക്കര്യത്തില്‍ പിന്നീട് ബാങ്കുകള്‍ നല്‍കികൂടായ്കയില്ല. അതുപോലെ തന്നെയാണ് മോറട്ടോറിയം കാലത്തെ ഇ എം ഐ തിരിച്ചടവും.

ഒന്നിച്ചടച്ച് രക്ഷ നേടാം

മോറട്ടോറിയം ആഗസ്റ്റ് 31 ന് കഴിയുന്നതോടെ തു വരെയുള്ള ഇന്‍സ്റ്റാള്‍മെന്റുകള്‍ അടച്ച് തീര്‍ക്കേണ്ടി വരും. ക്രെഡിറ്റ് സ്‌കോര്‍ കുറയാതിരിക്കാനും ബാങ്കുകള്‍ പിന്നീടുള്ള വായ്പയ്ക്ക് മുന്തിയ പരിഗണന നല്‍കാനും ഇങ്ങനെ ചെയ്യുന്നത് ഇടയാക്കും. വായ്പയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ബാങ്കുകളുടേതാണ്. റിസ്‌ക് ഏറ്റവും കുറഞ്ഞ വായ്പകള്‍ക്കേ അവര്‍ക്ക് താത്പര്യമുണ്ടാകു. വായ്പ മോറട്ടോറിയം സ്വീകരിച്ച ഒരാള്‍ പുതിയ വായ്പയ്ക്ക്് അപേക്ഷിക്കുന്നത് ക്രെഡിറ്റ് പ്രൊഫൈലില്‍ നെഗറ്റീവ് ഫലമുണ്ടാക്കും. കാരണം നിലവിലെ വായ്പ പ്രതിസന്ധിയില്ലാതെ തിരിച്ചടയ്ക്കാനാവാത്ത കസ്റ്റമര്‍ എന്നാണ് ബാങ്കുകള്‍ വിലയിരുത്തുക

English Summery:What will Happen to Loan Seekers Who already Have Moratorium

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com