ADVERTISEMENT

ബിരുദ തലം തൊട്ട് മുകളിലേക്കുള്ള കോഴ്‌സുകള്‍ക്കെല്ലാം ഇന്ന് വിദ്യാഭ്യാസ വായ്പകള്‍ ലഭ്യമാണ്. എന്നാല്‍ തൊഴില്‍ സാധ്യതയിലെ കുറവ് മൂലം പലപ്പോഴും വിദ്യാഭ്യാസ വായ്പകളില്‍ എന്‍ പി എ നിരക്ക് താരതമ്യേന കൂടുതലാണ്. കൊറോണ് വൈറസ് വ്യാപനം കൂടുകയാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിവു പോലെ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ വായ്പ ആവശ്യവുമായി വിദ്യാര്‍ഥികളും എത്തി തുടങ്ങും.

മോറട്ടോറിയം കാലം ഒരു വര്‍ഷം

പഞ്ചാബ് നാഷണല്‍ ബാങ്ക് അവതരിപ്പിക്കുന്ന വിദ്യാഭ്യാസ വായ്പ മോറട്ടോറിയം കാലദൈര്‍ഘ്യം കൊണ്ട് വേറിട്ട് നില്‍ക്കുന്നു. ഇവിടെ ഈ കാലാവധി ഒരു വര്‍ഷമാണ്. അതായത് കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങി ജോലി കിട്ടാന്‍ താമസിച്ചാലും ഒരു വര്‍ഷത്തിന് ശേഷം വായ്പ തിരിച്ചടവ് തുടങ്ങിയാല്‍ മതിയാകും. ബാങ്ക് കണ്ടെത്തിയിട്ടുള്ള രാജ്യത്തെ 103 മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന് ഈടില്ലാതെയും വായ്പ നല്‍കും. ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടുക മികച്ച കുട്ടികള്‍ക്കാണെന്നും അത്തരക്കാര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ പ്രതിസന്ധിയുണ്ടാകില്ലെന്നുമാണ് ഇതിന് പിന്നിലെ യുക്തി. പൊതുവെ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്ക്  വായ്പ ലഭിക്കാന്‍ സാധ്യത ഏറെയാണ്. ബാങ്കുകള്‍ക്ക് ഇത്തരം കേസുകളില്‍ റിസ്‌ക് കുറയും എന്നതാണ് കാര്യം.

വായ്പ ആര്‍ക്ക്

മുഴുവന്‍ സമയം കോഴ്‌സുകള്‍ക്കാണ്് വായ്പ നല്‍കുക. മുന്തിയ സ്ഥാപനങ്ങളിലെ ഡിപ്ലോമ കോഴ്‌സിനും വായ്പ നല്‍കും.
ഐ ഐ എം നല്‍കുന്ന പാര്‍ട്ട് ടൈം മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്കും വായ്പ ലഭിക്കും.
പഠിതാവിന്റെ വിദ്യാഭ്യാസ ചെലവില്‍ കോളേജ്, ഹോസ്റ്റല്‍ ഫീസ്, ലൈബ്രറി, ലബോറട്ടറി ഫീസ് എന്നിവ ഉള്‍പ്പടും. കൂടാതെ കോഷന്‍ ഡിപ്പോസിറ്റ്, ബില്‍ഡിംഗ് ഫണ്ട്, പഠനോപകരണങ്ങള്‍ എന്നിവയ്ക്ക്് ചെലവാകുന്ന തുക, കമ്പ്യൂട്ടര്‍, വിനോദയാത്ര, പ്രോജക്ട് വര്‍ക്ക് തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ ഇവയെല്ലാം വായ്പയിലുള്‍പ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com