വിവിധ ബാങ്കുകള്‍ എം സി എല്‍ ആര്‍ നിരക്ക് കുറച്ചു, ഭവന വായ്പ പലിശ എങ്ങനെ കുറയും?

HIGHLIGHTS
  • വായ്പയുടെ അടുത്ത റീസെറ്റ് പീരിയഡ് മുതലായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക
Home-Loan-Overdraft
SHARE

എസ് ബി ഐ അടക്കം പല ബാങ്കുകളും എം സി എല്‍ ആര്‍ നിരക്കില്‍ കുറവ് വരുത്തി. ഈയിടെ സിന്‍ഡിക്കേറ്റ് ബാങ്കുമായി കൂട്ടുചേര്‍ന്ന കനാറാ ബാങ്കും സ്വകാര്യ ബാങ്കായ എച്ച ഡി എഫ് സിയും ഈയടുത്ത ദിവസങ്ങളില്‍ നിരക്ക് കുറച്ചവയില്‍ പെടുന്നു. ഇതോടെ ഈ ബാങ്കുകളില്‍ നിന്ന് എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പകള്‍ എടുത്തിട്ടുള്ളവരുടെ പലിശ നിരക്കില്‍ കുറവുണ്ടാകും.

എസ് ബി ഐ

5-10 ബേസിസ് പോയിന്റാണ് എസ് ബി ഐ കുറച്ചത്. ജൂലായ് 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.  14-ാം തവണയാണ് എം സി എല്‍ ആറില്‍ ബാങ്ക് കുറവ് വരുത്തുന്നത്. മൂന്ന് മാസത്തെ കാലവാധിയുള്ള എം സി എല്‍ ആര്‍ നിരക്ക് ഇതോടെ 6.65 ശതമാനമായി താഴും.
കഴിഞ്ഞ മാസം എം സി എല്‍ ആറില്‍ കാല്‍ ശതമാനം കുറവ് വരുത്തി ഏഴ് ശതമാനത്തിലേക്ക് വാര്‍ഷിക നിരക്ക് കുറച്ചിരുന്നു. റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് 6.25 ആണ്.

എച്ച് ഡി എഫ് സി ബാങ്ക്

വിവിധ കാലാവധിയിലുളള എം സി എല്‍ ആര്‍ നിരക്കില്‍ 20 ബേസിസ് പോയിന്റാണ് എച്ച് ഡി എഫ് സി ബാങ്ക് കുറച്ചത്. വായ്പകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു വര്‍ഷം റിസെറ്റ് കാലാവധിയുള്ള എം സി എല്‍ ആര്‍ ഇതോടെ 7.45 ശതമാനത്തിലേക്ക് താഴ്ന്നു.

കനറാ ബാങ്ക്

പൊതുമേഖലാ സ്ഥാപനമായ കനറാ ബാങ്കും നിരക്കില്‍ കുറവ് വരുത്തി. 10 ബേസിസ് പോയിന്റാണ് കുറച്ചത്. ജൂലായ് ഏഴു മുതല്‍ പ്രാബല്യമുണ്ട്. 7.65 ല്‍ നിന്നും 7.55 ലേക്കാണ് നിരക്ക് താഴ്ത്തിയത്.
പൂണെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയും നിരക്കില്‍ കുറവ് വരുത്തി. 7.70 ല്‍ നിന്നും7.5 ലേക്കാണ് നിരക്ക് കുറച്ചത്. ഇതോടെ ഈ ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള എം സി എല്‍ ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശ നിരിക്കില്‍ ഇത് പ്രതിഫലിക്കും. എന്നാല്‍ വായ്പയുടെ അടുത്ത റീസെറ്റ് പീരിയഡ് മുതലായിരിക്കും ഇതിന് പ്രാബല്യമുണ്ടാകുക.

English Summery:How the Low MCLR Rate Affect Housing Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA